കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ തൂക്കുകയറില്‍ നിന്ന് 15 ഇന്ത്യക്കാര്‍ക്ക് മോചനം; പ്രമുഖന്റെ ഇടപെടല്‍, കോടികള്‍ ചെലവിട്ടു

Google Oneindia Malayalam News

അമൃതസര്‍/ദുബായ്: വിദേശത്തെ ചതിക്കുഴികള്‍ അറിയാതെ മാഫിയാ സംഘങ്ങളുടെ കെണിയിയില്‍പ്പെട്ട് മരണശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ മോചനം. യുഎഇ കേന്ദ്രമായി പ്രവര്‍ത്തക്കുന്ന പ്രവാസി വ്യവസായിയുടെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചത്. 15 ഇന്ത്യക്കാരാണ് എസ്പി സിങ് ഒബെറോയിയുടെ ഇടപെടല്‍ മൂലം മരണശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത്. 14 പഞ്ചാബ് സ്വദേശികളും ഒരു ബിഹാറുകാരനുമാണ് മോചിതരായത്. രണ്ടുകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് ഇവര്‍ക്ക് യുഎഇി കോടതി വധശിക്ഷ വിധിച്ചിരുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

ഒരാള്‍ നാട്ടിലെത്തിയില്ല

ഒരാള്‍ നാട്ടിലെത്തിയില്ല

വ്യാജ മദ്യവില്‍പ്പന, കൊലപാതകം എന്നീ കേസുകളില്‍പ്പെട്ട 15 പേരാണ് മോചിതരായത്. ഇവരില്‍ 14 പഞ്ചാബുകാര്‍ നാട്ടിലെത്തി. ബിഹാര്‍ സ്വദേശിയുടെ മോചനവുമായി ബന്ധപ്പെട്ട ചില കടലാസ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. ഇയാളും ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്പി സിിങ് ഒബെറോയ് പറഞ്ഞു.

വിദേശത്തെ ചതിക്കുഴികള്‍

വിദേശത്തെ ചതിക്കുഴികള്‍

യുവാക്കള്‍ വിദേശത്ത് ജോലിക്ക് പോകുമ്പോള്‍ ചതിക്കുഴികള്‍ മനസിലാക്കാന്‍ ശ്രമിക്കണം. വ്യാജ മദ്യ വില്‍പ്പന സംഘങ്ങളുടെ കെണിയില്‍ പെട്ടുപോകരുത്. ഇത്തരം മാഫിയ സംഘങ്ങള്‍ക്കിടയില്‍ ഭിന്നത ശക്തമാണ്. സംഘര്‍ഷവും പതിവാണ്. കൊലപാതകം സംഭവിച്ചാല്‍ യുഎഇയില്‍ മരണശിക്ഷ ഉറപ്പാണെന്നും ഒബെറോയ് ഓര്‍മിപ്പിച്ചു.

കേസ് ഷാര്‍ജയിലും അബുദാബിയിലും

കേസ് ഷാര്‍ജയിലും അബുദാബിയിലും

2011 നവംബറില്‍ ഉത്തര്‍ പ്രദേശിലെ അഅ്‌സംഗഡ് സ്വദേശി വീരേന്ദ്ര ചൗഹാന്‍ ഷാര്‍ജയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതികളായ അഞ്ച് പേരും ഇപ്പോള്‍ മോചിക്കപ്പെട്ടവരില്‍പ്പെടും. ഷാര്‍ജ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. മോചിപ്പിക്കപ്പെട്ട മറ്റു പത്ത് പേരും അബൂദാബിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷിക്കപ്പെട്ടിരുന്നത്.

ബന്ധുക്കള്‍ക്ക് പണം നല്‍കി

ബന്ധുക്കള്‍ക്ക് പണം നല്‍കി

അബൂദാബിയില്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്ന പാകിസ്താന്‍കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് പഞ്ചാബുകാരായ പത്ത് പേരെ കോടതി വധശിക്ഷക്ക് വിധിച്ചത്. 2016 ഒക്ടോബറിലായിരുന്നു സംഭവം. ഇരകളുടെ ബന്ധുക്കളെ കണ്ടു, അവര്‍ മാപ്പ് നല്‍കാന്‍ തയ്യാറായി. ദിയാധനം ഇരകളുടെ ബന്ധുക്കള്‍ക്ക് നല്‍കി. ഇതോടെയാണ് മോചനം സാധ്യമായതെന്ന് ഒബെറോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

20 കോടി ചെലവഴിച്ചു

20 കോടി ചെലവഴിച്ചു

ഒബെറോയിയുടെ ഇടപെടല്‍മൂലം 93 ഇന്ത്യക്കാരാണ് യുഎഇ ജയിലുകളില്‍ നിന്ന് ഇതുവരെ രക്ഷപ്പെട്ടത്. 20 കോടിയോളം രൂപ മോചനദ്രവ്യമായി നല്‍കിയെന്നാണ് ഇദ്ദേഹം പറയുന്നത്. യുഎഇയിലേക്ക് ജോലിക്ക് പോകുംമുമ്പ് ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായി മനസിലാക്കണമെന്ന് ഒബെറോയ് ഓര്‍മിപ്പിച്ചു. പഞ്ചാബില്‍ ഒബെറോയ് ഇതിനുവേണ്ടി പ്രത്യേക ഓഫീസുകള്‍ തുറന്നിട്ടുണ്ട്.

സൗദി വിശദീകരിച്ചു; ഇറാന്‍ വിശ്വസിച്ചു!! അന്താരാഷ്ട്ര ധാരണയായി, ഇന്ത്യയ്ക്കും അമേരിക്കക്കും ആശ്വാസംസൗദി വിശദീകരിച്ചു; ഇറാന്‍ വിശ്വസിച്ചു!! അന്താരാഷ്ട്ര ധാരണയായി, ഇന്ത്യയ്ക്കും അമേരിക്കക്കും ആശ്വാസം

ഗോരക്ഷകരുടെ ക്രൂരത!! മുസ്ലിം വൃദ്ധന്റെ താടി പിടിച്ച് മര്‍ദ്ദിച്ചു, ചോരയൊലിച്ചിട്ടും... വീഡിയോ!!ഗോരക്ഷകരുടെ ക്രൂരത!! മുസ്ലിം വൃദ്ധന്റെ താടി പിടിച്ച് മര്‍ദ്ദിച്ചു, ചോരയൊലിച്ചിട്ടും... വീഡിയോ!!

English summary
14 Punjabis among 15 Indians saved from gallows in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X