14കാരി മോഡല്‍ തളർന്ന് വീണ് മരിച്ചതല്ല, അത് കൊലപാതകം? ദുരൂഹതകൾ ഏറുന്നു!!
മൂന്ന് മണിക്കൂറുള്ള ഒരു പരസ്യത്തിന്റെ ജോലിക്കാണ് 14 കാരിയായ വ്ലാദ ഡിസിയൂബ എന്ന മോഡല്‍ യിവുയിലേക്ക് പോയത്. ഈ ജോലി പൂർത്തിയാകുന്നതിന് മുമ്പ് വ്ലാദ അസുഖബാധിതയായി. എന്നാൽ അത്ഭുതം എന്ന് പറയട്ടെ, അസുഖബാധിതയായ വ്ലാദയെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം 185 മൈൽ ദൂരെയുള്ള വീട്ടിലേക്ക് വിശ്രമിക്കാനായി അയക്കുകയാണ് ചെയ്തത്.. ഇങ്ങനെ ദുരൂഹതകൾ പലതാണ് വ്ലാദയുടെ മരണത്തിൽ.. കാണൂ...

മരണം ചൈനയിൽ വെച്ച്
കഴിഞ്ഞ ദിവസം ചൈനയിൽ വെച്ചാണ് 14 കാരി മോഡലായ വ്ലാദ ഡിസിയൂബ മരിച്ചത്. അമിതമായ ജോലി കൊണ്ടുള്ള തളർച്ചയും ക്ഷീണവുമാകാം മരണകാരണമെന്നാണ് ഇത് വരെ വിചാരിച്ചിരുന്നത്. എന്നാൽ വ്ലാദയുടെ മരണത്തെ ചോല്ലി ഇപ്പോൾ സംശയങ്ങളും ദുരൂഹതകളും കൂടി വരികയാണ്. ഇതാണതിന് കാരണങ്ങൾ.

മൂന്ന് മാസത്തേക്ക് ചൈനയിൽ
മൂന്ന് മാസത്തെ ഒരു മോഡലിങ് ട്രിപ്പിനായി ചൈനയിൽ എത്തിയതായിരുന്നു വ്ലാദ ഡിസിയൂബ. റഷ്യൻ സ്വദേശിയാണ് ഇവർ. ഇതിനിടയിൽ ഒരു ദിവസമാണ് വ്ലാദയ്ക്ക് പനി പിടിക്കുന്നതും വിശ്രമത്തിനായി വീട്ടിലേക്ക് അയക്കുന്നതും. വ്ലാദയുടെ സ്ഥിതി വളരെ വേഗം വഷളായി. ചൂട് 102 ഡിഗ്രി കടന്നു. ഇതോടെയാണ് വ്ലാദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായത്.

അമിതാധ്വാനം കാരണം
അമിതമായ അധ്വാനം കൊണ്ട് വ്ലാദ തളർന്നുപോയതാകാം പെട്ടെന്ന് അസുഖ ബാധിതയാകാൻ കാരണം എന്നാണ് പരക്കെ കരുതപ്പെട്ടത്. ഫാഷൻ ഇൻഡസ്ട്രിയിൽ യുവ മോഡലുകളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന് ഒരു കുറവും ഇല്ലല്ലോ. ഇത് സംബന്ധിച്ച് ഒട്ടേറെ ചർച്ചകളും മോഡലിങ് ഇൻഡസ്ട്രിയിൽ നടന്നു.

കൊലപാതകമാണോ
എന്നാൽ ക്ഷീണം കാരണമല്ല വ്ലാദ മരണപ്പെട്ടതെന്നും മോഡലിങ് ഇൻഡസ്ട്രിയിൽ നിന്നുളള ശത്രുക്കളാണ് വ്ലാദയുടെ മരണത്തിന് പിന്നിൽ എന്നും റഷ്യയിൽ നിന്നുള്ള അന്വേഷണ സംഘത്തിന് വിവരം കിട്ടിയതായാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications