14കാരിയെ ബലാത്സംഗംചെയ്ത മുത്തശ്ശന്‍ അറസ്റ്റില്‍

63 കാരനായ പ്രതി പെണ്‍കുട്ടി അവധിയ്‌ക്കെത്തുമ്പോഴെല്ലാം കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുമായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ കുട്ടിയാണ് പെണ്‍കുട്ടിയെ മുത്തശ്ശന്‍ ബലാത്സംഗം ചെയ്യുന്നത് കണ്ടത്. ഈ കുട്ടിയിലൂടെ വിവരങ്ങള്‍ പുറത്തറിഞ്ഞെങ്കിലും പ്രതി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു.
ഗിരിബാവ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി അറസ്റ്റിലായതോടെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയും വൃദ്ധനെതിരെ ആരോപണവുമായി രംഗത്തെത്തി. തനിയ്ക്ക് 12 വയസ്സുളളപ്പോള്‍ പ്രതി തന്നെ ബലാത്സംഗം ചെയ്‌തെന്ന് ഇവര്‍ പൊലീനോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിയ്ക്കുന്നു.












Click it and Unblock the Notifications