പള്ളി തന്നെ ബോംബിട്ട് തകര്‍ത്തു, 142 മരണം, അതാണ് ഐസിസ്
സനാ: യെമനില്‍ മുസ്ലിം പള്ളികളിലുണ്ടായ മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളില്‍ 142 പേര്‍ മരിച്ചു. യെമന്‍ തലസ്ഥാനമായ സനായിലെ ഷിയ ഹുദി വിഭാഗത്തിന്റെ പള്ളികളാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഇസ്‌ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വരാന്‍ പോകുന്ന രക്തച്ചൊരിച്ചിലിന്റെ ഒരു ഭാഗമാണ് വെള്ളിയാഴ്ചത്തെ ആക്രമണമെന്ന് ഐ.എസ് ട്വിറ്ററിലൂടെ അറിയിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ പള്ളികളിലുണ്ടായയവരാണു കൊല്ലപ്പെട്ടവരിലേറെയും. തെക്കന്‍ സനായിലെ ബാദറിലുള്ള പള്ളിയുടെ അകത്താണ് ആദ്യം സ്‌ഫോടനമുണ്ടായത്. വിശ്വാസികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടെ ഗേറ്റിനു സമീപവും സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വടക്കന്‍ സനായിലെ അല്‍ഹഷാഹുഷ് പള്ളിയിലാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്കു പരുക്കേറ്റതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും യെമന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications