Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്‍മാറാന്‍ കൂട്ടാക്കാതെ ചൈനീസ് സൈന്യം!! ലഡാക്ക് സംഘര്‍ഷഭരിതം!! കനത്ത ജാഗ്രത!!

അതിര്‍ത്തിപ്പോര് മുറുകുന്നു

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് തെല്ലും അയവില്ല. കാര്യങ്ങള്‍ കരക്കടുപ്പിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുമ്പോള്‍ കല്ലേറും വാക്തര്‍ക്കവുമായി അതിര്‍ത്തിപ്പോര് മുറുകുന്നു. അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യ പ്രതിരോധിച്ചു. കല്ലേറ് അരമണിക്കൂറിനു ശേഷം അവസാനിച്ചു. പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല.

ലഡാക്കിലെ പുല്‍മേടിനു സമീപത്തു നിന്നും പിന്‍മാറാന്‍ കൂട്ടാക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ് ചൈനീസ് സൈന്യത്തിലെ 15 ഓളം അംഗങ്ങള്‍. ഇതോടെ ഇന്ത്യന്‍ സൈന്യവും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൈനിക ക്യാമ്പുകളും കനത്ത ജാഗ്രതയിലാണ്.

ladak

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപമുള്ള ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറ് നടന്നത്. ഡോക്ലാം സംഘര്‍ഷവുമായി അതിര്‍ത്തിയില്‍ നടന്ന കല്ലേറിന് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഇതാദ്യമായിട്ടാണ് സൈനികര്‍ പരസ്പരം കല്ലെറിഞ്ഞ് ആക്രമിക്കുന്നത്. കല്ലേറില്‍ ഇരു വിഭാഗത്തിലെയും സൈനികര്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+