അഫ്ഗാനിലെ സര്‍ക്കാര്‍ കാര്യാലയത്തില്‍ ഇരച്ചുകയറിയ ഭീകരവാദികള്‍ 15പേരെ വെടിവച്ചുകൊന്നു
ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ 15 പേരെ വെടിവച്ചുകൊന്നു. റെഫ്യൂജീസ് ആന്റ് റിപ്പാട്രിയേഷന്‍ ഡയരക്ടറേറ്റില്‍ കടന്നുകൂടിയ അക്രമികള്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ കവാടത്തില്‍ സ്ഫോടനം നടത്തിയ ശേഷമായിരുന്നു തോക്കുധാരികള്‍ അകത്തേക്ക് പ്രവേശിച്ചത്. സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിനൊടുവില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി നംഗര്‍ഹാര്‍ പ്രവിശ്യാ ഭരണകൂടത്തിന്റെ വക്താവ് അത്താഉല്ലാ ഖൊഗ്യാനി അറിയിച്ചു. ഇടവിട്ടുണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്ന് കെട്ടിടം ഏറെക്കുറെ തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രവിശ്യാ കൗണ്‍സില്‍ അംഗം സൊഹ്റാബ് ഖാദിരി പറഞ്ഞു. മരണസംഖ്യ കൃത്യമായി പറയാറായിട്ടില്ലെന്നും രക്ഷാ പ്രവര്‍ത്തകര്‍ കെട്ടിടത്തിനകത്ത് പരിശോധന നടത്താനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണങ്ങളുടെ തുടക്കം. നിറയെ സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിന്റെ കവാടത്തിലെത്തിയ കാര്‍ വന്‍ സ്ഫോടനം നടത്തുകയായിരുന്നു. കാറില്‍ നിന്ന് രണ്ടു ഭീകരര്‍ ചാടിയിറങ്ങിയ ശേഷമായിരുന്നു സ്ഫോടനം. തോക്കുധാരികളായ ഇരുവരും ഉടന്‍ തന്നെ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്നവരെ ബന്ദികളായക്കിയ ഭീകരരുമായി അഫ്ഗാന് പോലിസ് നടത്തിയ ഏറ്റുമുട്ടല്‍ ആറു മണിക്കൂറോളം തുടര്‍ന്നു. യു.എന്‍ കെട്ടിടത്തിന്റെ തൊട്ടടുത്താണ് സ്ഫോടനം നടന്ന സര്‍ക്കാര്‍ കാര്യാലയം. ആക്രമണ സമയത്ത് കെട്ടിടത്തിനകത്ത് നാല്പതോളം പേര് ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications