പെട്രോള്‍ കുടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു
കൊളംബോ: പതിനഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് പെട്രോള്‍ കുടിച്ച് മരിച്ചു. ഏഴ് വയസ്സുകാരിയായ സഹോദരിയാണ് വെള്ളമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന് പെട്രോള്‍ നല്‍കിയത്. ഹേഷന്‍ വിദുരംഗ എന്ന കുട്ടിയാണ് മരിച്ചത്.
ചോറ് കഴിയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയില്‍ ചോര്‍ കുരുങ്ങി. തുടര്‍ന്നാണ് ഏഴ് വയസ്സുകാരി പഌസ്‌ററിക് കുപ്പിയില്‍ ഉണ്ടായിരുന്ന ദ്രാവകം അനിയന് കുടിയ്ക്കാന്‍ നല്‍കിയത്. കുടിവെള്ളമാണെന്ന് കരുതിയാണ് പെണ്‍കുട്ടി പെട്രോള്‍ നല്‍കിയത്.

പെട്രോള്‍ അകത്ത് ചെന്ന് കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആണ്‍കുട്ടി നിലവിളിയ്ക്കാനും ഛര്‍ദ്ദിയ്ക്കാനും തുടങ്ങി. അവശനിലയിലായ കുട്ടിയെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുട്ടിയുടെ അച്ഛനാണ് പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
തലയോട്ടി തകര്‍ന്ന അഞ്ച് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചു
തലയോട്ടി തകര്‍ന്ന അഞ്ച് വയസ്സുകാരന്റെ ജീവന്‍ കരാപിതിയ ടീച്ചിംഗ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജ്ജന്‍മാര്‍ രക്ഷിച്ചു. തലയോട്ടിയില്‍ ആഴത്തില്‍ എട്ടോളം മുറിവുകളോട് കൂടിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കദ്ജു ഹെന സ്വദേശിയായ എം ആസാദിനാണ് ഡോകടര്‍മാരുടെ പ്രയത്‌നം മൂലം രണ്ടാം ജന്മം കിട്ടിയത്.
കൂട്ടുകാരോടൊപ്പം മുറ്റത്ത് കളിയ്ക്കുന്നതിനിടയിലാണ് സമീപത്തെ തെങ്ങില്‍ നിന്നും കുരങ്ങന്‍ ആസാദിന്റെ തലയിലേയ്ക്ക് തേങ്ങയിട്ടത്. തുടര്‍ന്നാണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications