Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് കൗമാരക്കാരിയെ ഐസിസ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയി?

ലണ്ടന്‍: 15 കാരിയായ ബ്രീഷ് പെണ്‍കുട്ടിയെ ഐസിസ് ഭീകരര്‍ പ്രലോഭിപ്പിച്ച് തട്ടിയെടുത്തതായി സംശയം. മകളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലാണ് രക്ഷിതാക്കള്‍.

യുസ്ര ഹുസൈന്‍ എന്ന മകളെ കുറിച്ചാണ് അമ്മ സഫിയ ഹുസൈന്റെ ഭീതി മുഴുവന്‍. ജിഹാദി മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുസ്ര ഹുസൈന്‍ ജിഹാദികളുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പറയുന്നത്. യുസ്ര ജിഹാദി മാട്രമോണിയല്‍ സൈറ്റിലെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്ന് പോലീസും സ്ഥിരീകരിക്കുന്നു.

Yusa Hussein

കഴിഞ്ഞ ആഴ്ചയാണ് യുസ്രയും 17 കാരിയായ മറ്റൊരു പെണ്‍കുട്ടിയും തുര്‍ക്കിയിലേക്ക് കടന്നത്. ജിഹാദ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണ് ഇതെന്നാണ് കരുതുന്നത്. ഒരു ജിഹാദിയെ വിവാഹം കഴിച്ച് യുസ്ര ജിഹാദി വധുവാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.

മകള്‍ എങ്ങനെയെങ്കിലും തിരിച്ചുവന്നാല്‍ മതി എന്ന പ്രാര്‍ത്ഥനയിലാണ് മാതാവ് സഫിയ. മകളോട് തിരിച്ചെത്താന്‍ സഫിയ അപേക്ഷിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട് .

ബ്രിട്ടനില്‍ നിന്ന് നൂറ് കണക്കിന് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഹാദി വധുക്കളാകാന്‍ നാടുവിട്ടിട്ടുണ്ടെന്നാണ് വിവരം . ജിഹാദ് മാച്ച്‌മേക്കര്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് യുസ്ര ഐസിസ് തീവ്രവാദികളുമായി അടുത്തതെന്നാണ് വിവരം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+