കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റ മോഷണം, പിന്നില്‍ പ്രവര്‍ത്തിച്ചത് 15കാരന്റെ ബുദ്ധി

  • By Neethu
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് ബ്രോഡ്ബാന്‍ഡ് ടോക്ക് ടോക്കില്‍ നിന്നും ഡാറ്റ മോഷ്ടിച്ച 15 കാരന്‍ പിടിയില്‍. നാലു മില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്തു എന്ന കുറ്റമാണ് ചുമതിയിരിക്കുന്നത്.

ടോക്ക് ടോക്കില്‍ നിന്നും ഡാറ്റ നഷ്ട്‌പ്പെടുന്നു എന്ന പരാതിയിലാണ് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബര്‍ ക്രൈം യൂണീറ്റ് നടത്തിയ രഹസ്യ പരിശോധനയില്‍ വടക്കന്‍ അയര്‍ലന്റില്‍ നിന്നാണ് ഡാറ്റ മോഷ്ടിക്കപ്പെടുന്നത് എന്ന് കണ്ടെത്തി.

hack

ഡാറ്റ മോഷണത്തെ തുടര്‍ന്ന് ലണ്ടന്‍ ഓഹരി വിപണിയില്‍ നിന്നും കമ്പനിയുടെ ഷെയര്‍ വന്‍തോതില്‍ ഇടിഞ്ഞു. വിശ്വാസ വഞ്ചനയുടെ പേരില്‍ ഉപഭോക്താക്കള്‍ ഷെയറുകള്‍ പിന്‍വലിക്കുകയായിരുന്നു. എട്ടു മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് ടോക്ക് ടോക്കില്‍ നിന്നും ഉപഭോക്താക്കളുടെ ഡാറ്റ നഷ്ടപ്പെടുന്നത്.

അറ്സ്റ്റ് ചെയ്ത ആണ്‍കുട്ടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമേ വിവരങ്ങള്‍ പുറത്തു വിടൂ.

English summary
15-year-old arrested over British cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X