Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിന് ദിവസേന എത്തുക 150,000 യാത്രക്കാര്‍; നിര്‍ണായക നീക്കത്തിനൊരുങ്ങി ഖത്തര്‍, എല്ലാം സജ്ജം

ദോഹ: ലോകകപ്പിന്റെ ആവേശത്തിലാണ് ഖത്തര്‍. സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. നവംബര്‍ 20 ന് വൈകീട്ട് 7 മണിക്ക് അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകരാണ് ഇനി മത്സരം കാണുന്നതിനായി ഖത്തറിലേക്ക് എത്തുന്നത്.

1

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹ അന്താരാഷ്ട്ര വിമാനത്താവളം അടുത്തയാഴ്ച വീണ്ടും തുറക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.
ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2014-ല്‍ തൊട്ടടുത്തുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറ്റിസ്ഥാപിച്ചതു മുതല്‍ പൂട്ടിക്കിടക്കുകയാണ്. എന്നാല്‍ ലോകകപ്പിനായുള്ള യാത്രക്കാരുടെ ഒഴുക്ക് കണക്കിലെടുത്ത് ഈ വിമാനം തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

2

ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോകകപ്പിന് മുന്നോടിയായി, ഈജിപ്ഷ്യന്‍ ലീഗ് ചാമ്പ്യന്‍മാരായ സമാലേക്കും സൗദി ചാമ്പ്യന്‍മാരായ അല്‍-ഹിലാലും തമ്മിലുള്ള ക്ലബ് മത്സരത്തിനായി ഈജിപ്ഷ്യന്‍ ആരാധകര്‍ക്കായി ഈ ആഴ്ച കെയ്റോ വിമാനങ്ങള്‍ ദോഹ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം.

3

കുവൈറ്റിലെ ജസീറ എയര്‍വേയ്സ്, യുഎഇയുടെ ഫ്‌ലൈ ദുബായ്, ഒമാനിലെ സലാം എയര്‍, തുര്‍ക്കിയിലെ പെഗാസസ് എയര്‍ലൈന്‍സ് എന്നിവയും സെപ്റ്റംബര്‍ 15 മുതല്‍ ദോഹ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. അതേസമയം, ദോഹ വിമാനത്താവളത്തിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് ഖത്തര്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

4

ഖത്തറിലെ രാജകുടുംബത്തിന്റെയും വിഐപികളുടെയും വ്യോമസേനയുടെയും വിമാന സര്‍വീസുകള്‍ക്കാണ് നിലവില്‍ ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജൂണില്‍ മാത്രം മൂന്ന് ദശലക്ഷം യാത്രക്കാരും 2022 രണ്ടാം പാദത്തില്‍ 8.42 ദശലക്ഷം യാത്രക്കാരും ഉപയോഗിച്ചു, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തേക്കാള്‍ 18 ശതമാനം കൂടുതലാണ്.

5

നവംബര്‍ 20 ന് ആരംഭിക്കുന്ന നാലാഴ്ച നീണ്ടുനില്‍ക്കുന്ന ലോകകപ്പിന്റെ തിരക്കേറിയ ദിവസങ്ങളില്‍ ഒരു ദിവസം 150,000 ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ചില വ്യോമയാന അനലിസ്റ്റുകള്‍ പറയുന്നത് ഹമദ് വിമാനത്താവളം ഈ യാത്രക്കാരെ നേരിടാന്‍ പ്രയാസപ്പെടുമെന്നാണ്.

6

വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്സ്, അടുത്ത വ്യാഴാഴ്ച മുതല്‍ തങ്ങളുടെ എല്ലാ സാധാരണ ദോഹ വിമാനങ്ങളും താല്‍ക്കാലികമായി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന്' വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മാറ്റം വരുത്തിയതെന്നും ഡിസംബര്‍ 30 വരെ ഇത് തുടരുമെന്നും യാത്രക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ എയര്‍ലൈന്‍ അറിയിച്ചു.

7

ദുബായ്, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഗള്‍ഫ് എയര്‍ലൈനുകള്‍ ടൂര്‍ണമെന്റിനിടെ ദോഹ വിമാനത്താവളത്തിലേക്ക് പ്രതിദിനം 100 ലധികം സര്‍വീസുകള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ദോഹയിലെ കാലതാമസം കുറയ്ക്കുന്നതിന് ആ വിമാനങ്ങളിലെ യാത്രക്കാര്‍ പുറപ്പെടുമ്പോള്‍ ഇമിഗ്രേഷന്‍ പരിശോധന നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+