ഐസിസിന്റെ ബലാത്സംഗം സഹിക്കവയ്യാതെ 150 ആത്മഹത്യകള്‍, മൃതദേഹം പട്ടികള്‍ക്ക്
റാഖ: ഐസിസിന്റെ ക്രൂരതകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. മനുഷ്യ മനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്ന ക്രൂരതകളാണ് അവര്‍ ഇസ്ലാമിന്റെ പേരില്‍ ചെയ്തുകൂട്ടുന്നത്.
ഐസിസിന്റെ ക്രൂരതകള്‍ ഏറേയും സ്ത്രീകള്‍ക്ക് നേരെയാണെന്നതാണ് ഏറ്റവും കടുത്ത യാഥാര്‍ത്ഥ്യം. ക്രൂരബലാത്സംഗങ്ങള്‍ സഹിക്കാനാവാതെ 150 യസീദി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പട്ടികള്‍ക്ക് തിന്നാനായി ഇട്ടുകൊടുത്തു എന്ന് കേള്‍ക്കുമ്പോഴാണ് നാം ശരിയ്ക്കും ഞെട്ടുക.
ഐസിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്ത്രീ സ്പുട്ണിക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ശരിയ്ക്കും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

ഇരിഫാന്‍ മഹ്ദി
ഇരിഫാന്‍ മഹദി ഐസിസിന്റെ ഇരയല്ല, പക്ഷേ അവര്‍ ഐസിസില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിയ്ക്കുന്നവരില്‍ ഒരാളാണ്. ഇരിഫാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ജിലാന്‍ ബര്‍ജീസ് നൈഫ്
ജിലാന്‍ ഒരു യസീദി പെണ്‍കുട്ടിയായിരുന്നു. 17 കാരി. അതിസുന്ദരി. അതു തന്നെയായിരുന്നു അവളുടെ ശാപവും.

ലൈംഗിക അടിമ
ഐസിസ് തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയാണല്ലോ പതിവ്. ജിലാന്‍ അങ്ങനെ അവരുടെ അടിമയായി.

സൗന്ദര്യം ശാപം
അതി സുന്ദരിയായിരുന്നു ജിലാനെ ഒറ്റയ്ക്ക് ഒരു മുറിയില്‍ ആണ് പാര്‍പ്പിച്ചിരുന്നത്. അടിമ ചന്തയില്‍ വില്‍ക്കുന്നതിന് മുമ്പുള്ള അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് അവള്‍ വിധേയയായി.

ആത്മഹത്യ
കുളിമുറിയില്‍ വച്ച് കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ചായിരുന്നു ജിലാന്‍ ഒടുവില്‍ ആത്മഹത്യ ചെയ്തത്. അവള്‍ക്ക് മുന്നില്‍ വേറെ വഴിയുണ്ടായിരുന്നില്ല.

മൃതദേഹം എന്ത് ചെയ്തു
ജിലാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഭീകരര്‍ തയ്യാറായില്ല. കുളിമുറിയുടെ പിന്നിലെ ചവറ് കൂനയിലേക്ക് അവരത് വലിച്ചെറിഞ്ഞു.

ജിലാന്റെ കുടുംബം മുഴുവന്‍
ജിലാന്‍ മാത്രമല്ല, ആ യസീദി കുടുംബം ഒന്നടങ്കം ഐസിസ്‌ന്റെ ക്രൂരതകള്‍ക്ക് ഇരയായി. സഹോദരി ജിഹാനും ക്രൂരപീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തു.

അമ്മ
ജിലാന്റെ അമ്മയും ഭീകരരുടെ പിടിയിലായിരുന്നു. ഗര്‍ഭിണിയായിരുന്നു അവര്‍ അപ്പോള്‍. റാഖയിലെ ഏതോ ഗുഹയില്‍ വച്ച് പ്രസവിച്ചു. തന്റെ രണ്ട് മക്കളും ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതോടെ ഇവരുടെ മാനസിക നില തെറ്റി. പിന്നീട് ഐസിസ് ഇവരെ വിട്ടയച്ചു.

സോഹദരങ്ങള്‍
ജിലാന്റെ ആറ് സഹോദരങ്ങളെ ഐസിസുകാര്‍ കഴുത്തറുത്ത് കൊന്ന് കളഞ്ഞു.

മൃതദേഹങ്ങള്‍
150 ല്‍ അധികം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഇരിഫാന്‍ പറയുന്നത്. ഇങ്ങനെ മരിക്കുന്ന പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പട്ടികള്‍ക്ക് തീറ്റയായി ഇട്ടുകൊടുത്തിട്ടുണ്ടത്രെ ആ ഭീകരര്‍.












Click it and Unblock the Notifications