കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിത്തരിച്ച് ഇസ്രായേല്‍; പൊടുന്നനെ എത്തിയത് 1500 റോക്കറ്റുകള്‍, രക്ഷ നല്‍കാതെ 'വജ്രായുധം'

Google Oneindia Malayalam News

ഗാസ സിറ്റി/ ടെല്‍ അവീവ്: ലോകത്ത് ലഭ്യമായതില്‍ ഏറ്റവും മികച്ച ആയുധങ്ങള്‍ കൈവശമുള്ള രാജ്യമാണ് ഇസ്രായേല്‍. അവരുടെ രഹസ്യാന്വേഷണ വിഭാഗമാകട്ടെ, മറ്റെല്ലാ ഏജന്‍സികളെയും കവച്ചുവെക്കുന്നതുമാണ്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും താളം തെറ്റുന്ന കാഴ്ചയാണ് ഇസ്രായേലില്‍ കണ്ടത്. ജനവാസ കേന്ദ്രത്തിലേക്ക് വരെ ഗാസയില്‍ നിന്നുള്ള മിസൈലുകള്‍ എത്തി.

Recommended Video

cmsvideo
1500 missiles fired to Israel from Gaza

വര്‍ഷങ്ങളായി ഇസ്രായേല്‍ ഉപരോധം കാരണം പ്രതിസന്ധിയിലാണ് ഗാസ എന്നോര്‍ക്കണം. ഇവിടെയുള്ള സായുധ സംഘങ്ങള്‍ക്ക് എങ്ങനെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ വിന്യസിച്ച ചാരക്കണ്ണുകളെ വെട്ടിക്കാനായി എന്നതാണ് ആരെയും അല്‍ഭുതപ്പെടുത്തുന്നത്...

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

1500 റോക്കറ്റുകള്‍

1500 റോക്കറ്റുകള്‍

ഗാസയില്‍ നിന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 1500ഓളം റോക്കറ്റാക്രമണമുണ്ടായി എന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. അഞ്ച് മിനുട്ടില്‍ 150 മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് എത്തിയത് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ പലതും അതിര്‍ത്തിയില്‍ സ്ഥാപിച്ച മിസൈല്‍ പ്രതിരോധ കവചം തകര്‍ത്തെങ്കിലും മിക്കതും അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്കെത്തി.

ഇരുഭാഗത്തും മരണം, നഷ്ടം

ഇരുഭാഗത്തും മരണം, നഷ്ടം

ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണിത്. ഒരു ഗര്‍ഭിണിയും ഗാസയില്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൂടാതെ ഒരു സൈനികനും കൊല്ലപ്പെട്ടു. ഇത്രയും രൂക്ഷമായ തിരിച്ചടി ഗാസയില്‍ നിന്നുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിച്ചില്ല.

ഗാസയില്‍ കനത്ത നഷ്ടം

ഗാസയില്‍ കനത്ത നഷ്ടം

അതിനിടെ ഗാസയിലെ 13 നില കെട്ടിടം ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇസ്രായേല്‍ ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് ഹമാസിന്റെ നിര്‍ദേശ പ്രകാരം കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. ശേഷം മിനുട്ടുകള്‍ കഴിയവെയാണ് മിസൈല്‍ പതിച്ചത്. ഹമാസ് നേതാക്കള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായ ഗാസയില്‍ നിന്ന് പലായനം നടക്കുകയാണ്.

എല്ലാ പോലീസ് സ്‌റ്റേഷനുകളും തകര്‍ന്നു

എല്ലാ പോലീസ് സ്‌റ്റേഷനുകളും തകര്‍ന്നു

ഗാസയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് ഹമാസ് അറിയിച്ചു. പടിഞ്ഞാറന്‍ ഗാസയില്‍ ശക്തമായ ആക്രമണം ഇസ്രായേല്‍ നടത്തിയെന്ന് പോലീസ് മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബോസം പറഞ്ഞു. ഹമാസ് രഹസ്യാന്വേഷണ വിഭാഗം നേതാവിന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടത് ഇങ്ങനെ

ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടത് ഇങ്ങനെ

അതിനിടെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. സൈനിക ജീപ്പില്‍ വന്ന് പതിച്ച റോക്കറ്റാണ് മരണ കാരണം. ഹമാസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. തങ്ങളുടെ ആക്രമണത്തില്‍ മൂന്ന് ഇസ്രായേലികള്‍ക്ക് പരിക്കേറ്റുവെന്ന് ഹമാസ് സായുധ വിഭാഗം ഖസ്സാം ബ്രിഗേഡ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇസ്രായേല്‍ പിന്‍മാറിയാല്‍ യുദ്ധം തീരുമെന്ന് ഹമാസ്

ഇസ്രായേല്‍ പിന്‍മാറിയാല്‍ യുദ്ധം തീരുമെന്ന് ഹമാസ്

ഇസ്രായേലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും അവര്‍ നിര്‍ത്തിയാല്‍ തങ്ങള്‍ പിന്‍മാറാമെന്നും ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ മധ്യസ്ഥരെ അറിയിച്ചു. ഇസ്രായേല്‍ ആക്രമിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കും. അവര്‍ പിന്‍മാറിയാല്‍ തങ്ങള്‍ യുദ്ധം അവസാനിപ്പിക്കും. ഹനിയ്യ ടെലിവിഷനില്‍ അഭിസംബോധന ചെയ്യവെ ഇക്കാര്യം ആവര്‍ത്തിച്ചു.

പുതിയ തരം മിസൈലുകള്‍

പുതിയ തരം മിസൈലുകള്‍

ജറുസലേമില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇസ്രായേല്‍-ഗാസ യുദ്ധത്തിലേക്ക് നയിച്ചത്. മുസ്ലിങ്ങള്‍ പുണ്യ ആരാധനാലയമായി കരുതുന്ന അല്‍ അഖ്‌സ പള്ളിയില്‍ സൈന്യം കയറി ആക്രമണം നടത്തിയതോടെയാണ് ഹമാസ് തിരിച്ചടി തുടങ്ങിയത്. അതിര്‍ത്തിയില്‍ സ്ഥാപിച്ച അയണ്‍ ഡോം മറികടന്ന് മിസൈലുകള്‍ ജനവാസ കേന്ദ്രത്തിലെത്തിയത് ഇസ്രായേലിനെ ഞെട്ടിച്ചിട്ടുണ്ട്. പുതിയ തരം മിസൈലുകളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഹമാസ് അവകാശപ്പെടുന്നു.

എന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവുംഎന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവും

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
1500 rockets have been fired from Gaza towards Israel; Death toll 43-6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X