ഒമാൻ തീരത്തിനടുത്ത് എണ്ണക്കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരെ കാണാനില്ല, തിരച്ചിൽ തുടരുന്നു
സ്ക്കറ്റ്: ഒമാൻ തീരത്തിനടുത്ത് എണ്ണക്കപ്പൽ മുങ്ങി 13 ഇന്ത്യക്കാർ ഉൾപ്പെടട16 പേരെ കാണാനില്ല. ആകെ 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. ജീവനക്കാരിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ആണെന്ന് ഒമാനി സമുദ്ര സുരക്ഷാ കേന്ദ്രം സ്ഥിരീകരിച്ചു.
എൽ എസ്ഇജിയുടെ ഷിപ്പിംഗ് ഡാറ്റ അനുസരിച്ച്, ഒമാനിലെ പ്രധാന വ്യാവസായിക തുറമുഖമായ ദുഖ് ഹമിന് സമീപം യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്നു കപ്പൽ . 2007-ൽ നിർമ്മിച്ച ഈ കപ്പൽ 117 മീറ്റർ നീളമുള്ള എണ്ണ ഉൽപന്ന ടാങ്കറാണ്. മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതർ തിരച്ചിൽ-രക്ഷാപ്രവർത്തനം തുടരുകയാണ്.

കപ്പൽ മുങ്ങി, തലകീഴായി തുടരുന്നതായും ഒമാനി കേന്ദ്രം പരാമർശിച്ചു. എന്നാൽ കടലിൽ എണ്ണയോ എണ്ണ ഉൽപന്നങ്ങളോ ചോർന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ദുഖ് ഹം തുറമുഖം സ്ഥിതി ചെയ്യുന്നത്.
കപ്പലിൻ്റെ വിശദാംശങ്ങൾ
117 മീറ്റർ നീളമുള്ള "പ്രസ്റ്റീജ് ഫാൽക്കൺ" 2007 ൽ നിർമ്മിച്ചതാണ്. ഈ ചെറിയ ടാങ്കറുകൾ സാധാരണയായി ഹ്രസ്വ തീരദേശ യാത്രകൾക്കായി ഉപയോഗിക്കുന്നു, സുരക്ഷിതമായ പ്രവർത്തനങ്ങൾക്ക് അവയുടെ സ്ഥിരത നിർണായകമാക്കുന്നു. ഈ സംഭവത്തിലേക്ക് നയിച്ചത് എന്താണെന്ന് മനസ്സിലാക്കുന്നതിൽ അധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.












Click it and Unblock the Notifications