കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

ബാഗ്ദാദ്: വംശീയ കലാപം തുടരുന്ന ഇറാഖില്‍ കുടുങ്ങിയ16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. എണ്ണ നഗരമായ ബെയ്ജില്‍ നിന്ന് എട്ട് പേരെയും ബാക്കി എട്ട് പേരെ അന്‍ബാറില്‍ നിന്നുമാണ് ഒഴിപ്പിച്ചത്. ഇവരെ വിമാനത്തില്‍ ബാഗ്ദാദില്‍ എത്തിച്ചിട്ടുണ്ട്.

ഇറാഖിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇന്ത്യ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ദില്ലില്‍ ഉന്നത തല യോഗം ചേര്‍ന്നു. സുഷമ സുരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദാവോള്‍, കാബിനറ്റ് സെക്രട്ടറി അജിത്ത് സേട്ട്, വിദേശ കാര്യ സെക്രട്ടറി സുജാത സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

16-stranded-indians-iraq-moved-out

ഇറാഖിലെ റെഡ് ക്രസന്റുമായാണ് ഇന്ത്യ പ്രധാനമായും ബന്ധപ്പെടുന്നത്. തൊഴിലാളികളെ തട്ടിക്കൊണ്ടു പോയ വിവരം അവരാണ് ആദ്യം അറിയിച്ചത്. ബന്ധികള്‍ ജീവനോടെയുണ്ടെന്നാണ് റെഡ് ക്രസന്റ് നല്‍കുന്ന വിവരം. അതിനിടയില്‍ മൊസൂളില്‍ ഐ എസ് ഐ എല്‍ തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയ നാല്‍പത് പേരില്‍ ഒരാള്‍ രക്ഷപ്പെട്ടതായി വിവരമുണ്ട്. രക്ഷപ്പെട്ടയാള്‍ ബാഗ്ദാദില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.

ഇറാഖിലെ മൊസൂളില്‍ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പത് ഇന്ത്യക്കാരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിക്കുന്നത്. ഇവരില്‍ പഞ്ചാബില്‍ നിന്നുള്ളവരാണ് കൂടുതല്‍. ബന്ദികളെ തീവ്രവാദികല്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഇറാഖ് ഇന്ത്യയെ അറിയിച്ചിരുന്നു.

English summary
Sixteen Indians stranded in violence-affected areas of Iraq have been evacuated even as one of the 40 abducted Indians has fled from the captors in Mosul town which is under the control of the militants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X