കാമുകനുമായി ചാറ്റ്, 16 കാരി തൂങ്ങി മരിച്ചു

പോല്‍പിതിഗാമയിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്.പെണ്‍കുട്ടി കാമുകനോട് ഫേസ് ബുക്കില്‍ ചാറ്റുകയായിരുന്നു. ഈ സമയം അമ്മ മുറിയിലേക്ക് കടന്നു വന്നു. തുടര്‍ന്ന് ആരോടാണ് ചാറ്റ് ചെയ്യുന്നതെന്ന് പെണ്‍കുട്ടിയോട് അന്വേഷിച്ചു.
തുടര്‍ന്ന് ഇരുവരും വഴക്കിട്ടു. കാമുകനോട് ചാറ്റ് ചെയ്യരുതെന്ന് അമ്മ പെണ്‍കുട്ടിയെ വിലക്കി. എന്നാല്‍ പെണ്‍കുട്ടി താന്‍ വീണ്ടും കാമുകനുമായി ചാറ്റ് ചെയ്യുമെന്ന് അമ്മയോട് പറയുകയും വഴക്ക് കൂടുകയും ചെയ്‌തു.
പിറ്റേ ദിവസം രാവിലെ അമ്മ ഉറക്കമെഴുനേറ്റ് നോക്കുമ്പോള്‍ പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാമുകനോട് ചാറ്റ് ചെയ്യുന്നത് അമ്മ കണ്ടെത്തുകയും തന്നെ ശകാരിയ്‌ക്കുകയും ചെയ്‌തതിലുള്ള വിഷമം കൊണ്ടാണ് ആത്മഹത്യയെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
2014 ല്‍ ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫേസ് ബുക്ക് മൂലമുള്ള ആത്മഹത്യകളില്‍ മൂന്നാമത്തേതാണ് പോല്‍പിതിഗാമയിലെ വിദ്യാര്‍ഥിനിയുടേത്.












Click it and Unblock the Notifications