കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോൾഫിനൊപ്പം നീന്താൻ നദിയിൽ ചാടിയ 16കാരിയെ സ്രാവ് കടിച്ചുകൊന്നു

ആ സംഭവത്തിന് ശേഷം ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും സ്രാവിന്റെ ആക്രമണത്തിൽ ഓരാൾ മരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

Google Oneindia Malayalam News
Death3131

കാൻബെറ: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ 16കാരി സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു. ശനിയാഴ്ച ആണ് സംഭവം. നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്വാൻ നദിയിൽ നീന്താനിറങ്ങിയ പെൺകുട്ടിയാണ് സ്രാവിന്റെ കടിയേറ്റ് മരിച്ചത്. പെൺ‌കുട്ടിയെ ഏതിനം സ്രാവാണ് കടിച്ചതെന്ന് വ്യക്തമം അന്നാണ് അധികൃതർ പറയുന്നത്.

പെൺകുട്ടിയെ നദിയിൽ നിന്ന് കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ വെച്ചുതന്നെ കുട്ടി മരിച്ചിരുന്നു എന്ന് ഫ്രെമാന്റിൽ ജില്ലാ പൊലീസ് ആക്ടിംഗ് ഇൻസ്പെക്ടർ പോൾ റോബിൻസൺ അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇൻസ്‌പെക്‌ടർ ഖേദം രേഖപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി നദിയിൽ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

ജെറ്റ്-സ്‌കീയിലായിരുന്നു (ജലത്തിന്റെ ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കുകയും സാധാരണയായി ഒരു മോട്ടോർ സൈക്കിൾ പോലെ ഓടിക്കുകയും ചെയ്യുന്ന വാഹനം) അവർ എത്തിയത്. ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. നദിയുടെ ഈ ഭാഗത്ത് സ്രാവുകൾ കാണപ്പെടുന്നത് അസാധാരണമാണെന്ന് ഫിഷറീസ് വിദഗ്ധർ പൊലീസിനോട് പറഞ്ഞു.

മുത്തച്ഛൻ പറഞ്ഞതുകേട്ടത് ഭാ​ഗ്യമായി, 18കാരിക്ക് ലോട്ടറി അടിച്ചത് 3 കോടിയിലധികം
നോർത്ത് ഫ്രീമാന്റിലിലെ സ്വാൻ നദിയിൽ കൂടുതൽ ജാഗ്രത പാലിക്കാനും ബീച്ചിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. 1960ൽ 3.3 മീറ്റർ (ഏകദേശം 11 അടി) വലിപ്പമുള്ള ഒരു കാള സ്രാവ് സിഡ്‌നിയിലെ റോസ്‌വില്ലെ ബ്രിഡ്ജിൽ ഒരു സ്‌നോർക്കെല്ലറെ കൊന്നതാണ് ഓസ്‌ട്രേലിയൻ നദിയിൽ റിപ്പോർട്ട് ചെയ്ത അവസാന സ്രാവ് ആക്രമണംമെന്ന് ടാറോംഗ കൺസർവേഷൻ സൊസൈറ്റി നടത്തുന്ന ഒരു ഡാറ്റാബേസ് ഉദ്ധരിച്ച് പൊലീസ് പറയുന്നു. ആ സംഭവത്തിന് ശേഷം ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും സ്രാവിന്റെ ആക്രമണത്തിൽ ഓരാൾ മരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

English summary
A 16-year-old girl who jumped into the river to swim with dolphins was bitten by a shark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X