ഗൂഗിളിനെ വെല്ലും സെര്‍ച്ച് എന്‍ജിനുമായി ഇതാ ഒരു പയ്യന്‍സ്
കാനഡ:സെര്‍ച്ച് എന്‍ജിന്‍ എന്ന് പറഞ്ഞാല്‍ 'ഗൂഗിള്‍' എന്ന് മാത്രമായിരിയ്ക്കും മനസ്സില്‍ വരിക. ഗൂഗിളിനെ വെല്ലാന്‍ വേണ്ടി മറ്റ് പലരും പലപല പേരുകളില്‍ സെര്‍ച്ച് എന്‍ജിനുകള്‍ പുറത്തിറക്കിയെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല.
നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഗൂഗിളിനോട് ചോദിയ്ക്കൂ- എന്ന രീതിയിലാണ് കാര്യങ്ങള്‍. എന്നാല്‍ ഗൂഗിളിനെ വെല്ലുന്ന ഒരു സെര്‍ച്ച് എന്‍ജിന്‍ വന്നാല്‍ എങ്ങനെയിരിയ്ക്കും?

അന്‍മോല്‍ തര്‍ക്കല്‍ എന്ന് 16 കാരനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സെര്‍ച്ച് എന്‍ജിനുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ഇന്ത്യന്‍ വംശജനാണ് അന്‍മോല്‍. കാനഡയില്‍ വീട്ടുകാര്‍ക്കൊപ്പമാണ് താമസം.
ഗൂഗിളിനേക്കാള്‍ 47 ശതമാനം കൃത്യതയാണ് അന്‍മോല്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ അവകാശപ്പെടുന്നത്. ശരാശരി 21 ശതമാനം അധികം കൃത്യതയും.
ഗൂഗുളിനെ വെല്ലുന്ന ഒരു സെര്‍ച്ച് എന്‍ജിന്‍ ഇങ്ങനെ വികസിച്ച് വരാനുള്ള കാരണക്കാരും ഗൂഗിള്‍ തന്നെയാണ് എന്നതാണ് തമാശ. 13 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി ഗൂഗിള്‍ നടത്തുന്ന സയന്‍സ് ഫെയറിന് വേണ്ടി തയ്യാറാക്കിയതാണിത്.
വെറും അറുപത് മണിക്കൂര്‍ മാത്രമാണത്രെ പുതിയ സെര്‍ച്ച് എന്‍ജിന്റെ കോഡിങ്ങിന് വേണ്ടി അന്‍മോല്‍ ചെലവഴിച്ചത്. എന്തായാലും ഇപ്പോള്‍ അന്‍മോല്‍ ആണ് ഓണ്‍ലൈന്‍ ലോകത്തെ താരം.












Click it and Unblock the Notifications