കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉല്ലസിക്കാൻ എത്തിയവരെ നേരിട്ടത് വൻ ദുരന്തം; 17 പേരുടെ ജീവൻ നഷ്ടമായി, നിശാക്ലബിൽ സംഭവിച്ചത്

  • By Desk
Google Oneindia Malayalam News

കാറക്കസ്: ഉല്ലസിക്കാൻ നൈറ്റ് ക്ലബിലെത്തിയ യുവാക്കളെ സ്വീകരിച്ചത് ദുരന്തം. വെനിസ്വയിലാണ് സംഭവം. നൈറ്റ് ക്ലബിലെ തിക്കിലും തിരക്കിലും പെട്ട് 17 പേരുടെ ജീവൻ നഷ്ടമായി. മരണപ്പെട്ടവരിൽ എട്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ക്ലബിലുണ്ടായിരുന്ന കണ്ണീർ വാതക ഷെൽ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോർട്ട്.

ക്ലബിലുണ്ടായ കലഹത്തിനിടെ കണ്ണീര്‍ വാതക കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു അഞ്ഞൂറോളം ആളുകള്‍ പുറത്തേക്ക് ഓടി. ഇതിനിടയിൽ നിലത്ത് വീണും മറ്റുമാണ് ആളുകൾ മരിച്ചത്. എല്‍ പരൈസോയിലെ ലോസ് കൊട്ടോറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. സ്കൂൾ അധ്യയനവർഷം അവസാനിച്ചത് ആഘോഷിക്കാനെത്തിയതായിരുന്നു ഭൂരിപക്ഷം പേരും.

Venezuela

നിശാക്ലബ് അടച്ചിടാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പബ്ലിക്ക് മന്താലയം വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വലിയ ദുരന്തം നടന്ന പ്രതീതി തന്നെയാണ് ഉണ്ടായത്. പൊരുത്തമില്ലാത്ത നിരവധി ഷൂസുകളും മാക്കപ്പ് ബോക്സുകളും ഉണ്ടായിരുന്നു.

English summary
Seventeen people were killed at a crowded nightclub in Venezuela's capital Saturday after a tear gas device exploded during a brawl and triggered a desperate stampede among hundreds gathered for a graduation celebration, government officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X