മാലി ആക്രമണം: 170 പേരെ തീവ്രവാദികള്‍ ബന്ധികളാക്കി
ക്കാമോ: റാഡിസ്സണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തില്‍ 170 പേരെ ബന്ധികളാക്കി എന്ന് റിപ്പോര്‍ട്ട്.
40 ആളുകളെയും 30 ഹോട്ടല്‍ ജീവനക്കാരെയുമാണ് ഹോട്ടല്‍ മുറിയില്‍ ബന്ധിച്ചിരിക്കുന്നത്. രണ്ട് പേര്‍ ചേര്‍ന്ന് മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് ഹോട്ടലുടമ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. മാലിയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ഉടമസ്ഥതയിലുള്ള ഹോട്ടലാണ് റാഡിസ്സണ്‍ ബ്ലൂ.
ആക്രമണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ ബന്ധികളാക്കിയവരുടെ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.












Click it and Unblock the Notifications