അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പോലീസും പലസ്തീന്‍കാരും ഏറ്റുമുട്ടി; 178 പേരുടെ നില ഗുരുതരം
ജറുസലേം: ജൂത കുടിയേറ്റക്കാര്‍ പലസ്തീന്‍കാരെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കവെ അല്‍ അഖ്സ പള്ളിയില്‍ സംഘര്‍ഷം. ഇസ്രായേല്‍ പോലീസും പലസ്തീന് യുവാക്കളുമാണ് ഏറ്റുമുട്ടിയത്. പലസ്തീന്‍കാരെ പള്ളിയില്‍ നിന്നും പ്രതിഷേധ കേന്ദ്രത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. യുവാക്കള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് റബ്ബര്‍ ബുള്ളറ്റും ഗ്രനേഡും പ്രയോഗിച്ചു. 178 പലസ്തീന്‍കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെ കണ്ണിന് വെടിയേറ്റു. ആറ് ഇസ്രായേല്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ജറുസലേമിലെ ശൈഖ് ജര്‍റാഹ് എന്ന സ്ഥലത്ത് പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ജൂത കുടിയേറ്റക്കാരും ഇസ്രായേല്‍ പോലീസും ശ്രമിച്ചിരുന്നു. ഇതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നു. ഈ സംഭവം ജറുസലേമിലും വെസ്്റ്റ് ബാങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് വെള്ളിയാഴ്ച രാത്രി അഖ്സ പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധനാലയമാണ് ജറുസലേമിലെ അഖ്സ പള്ളി.
ശാന്തരാകണമെന്നും പലസ്തീന്‍കാരെ ഒഴിപ്പിക്കരുതെന്നും ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭ എന്നിവരാണ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് വേണ്ടി ആയിരക്കണക്കിന് പലസ്തീന്‍കാര്‍ അഖ്സ പള്ളിയില്‍ എത്തിയിരുന്നു. കുറേ പേര് പലസ്തീന്‍കാരെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. നോമ്പുതുറയ്ക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചു. തിങ്കളാഴ്ച ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഇസ്രായേല്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നുണ്ട്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications