കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ പോലീസും പലസ്തീന്‍കാരും ഏറ്റുമുട്ടി; 178 പേരുടെ നില ഗുരുതരം

Google Oneindia Malayalam News

ജറുസലേം: ജൂത കുടിയേറ്റക്കാര്‍ പലസ്തീന്‍കാരെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കവെ അല്‍ അഖ്‌സ പള്ളിയില്‍ സംഘര്‍ഷം. ഇസ്രായേല്‍ പോലീസും പലസ്തീന്‍ യുവാക്കളുമാണ് ഏറ്റുമുട്ടിയത്. പലസ്തീന്‍കാരെ പള്ളിയില്‍ നിന്നും പ്രതിഷേധ കേന്ദ്രത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. യുവാക്കള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് റബ്ബര്‍ ബുള്ളറ്റും ഗ്രനേഡും പ്രയോഗിച്ചു. 178 പലസ്തീന്‍കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെ കണ്ണിന് വെടിയേറ്റു. ആറ് ഇസ്രായേല്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

j

ജറുസലേമിലെ ശൈഖ് ജര്‍റാഹ് എന്ന സ്ഥലത്ത് പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ജൂത കുടിയേറ്റക്കാരും ഇസ്രായേല്‍ പോലീസും ശ്രമിച്ചിരുന്നു. ഇതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നു. ഈ സംഭവം ജറുസലേമിലും വെസ്്റ്റ് ബാങ്കിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അതിനിടെയാണ് വെള്ളിയാഴ്ച രാത്രി അഖ്‌സ പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. മുസ്ലിങ്ങളുടെ മൂന്നാമത്തെ പ്രധാന ആരാധനാലയമാണ് ജറുസലേമിലെ അഖ്‌സ പള്ളി.

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

ശാന്തരാകണമെന്നും പലസ്തീന്‍കാരെ ഒഴിപ്പിക്കരുതെന്നും ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭ എന്നിവരാണ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് വേണ്ടി ആയിരക്കണക്കിന് പലസ്തീന്‍കാര്‍ അഖ്‌സ പള്ളിയില്‍ എത്തിയിരുന്നു. കുറേ പേര്‍ പലസ്തീന്‍കാരെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. നോമ്പുതുറയ്ക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചു. തിങ്കളാഴ്ച ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഇസ്രായേല്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നുണ്ട്.

Recommended Video

cmsvideo
New feature added in cowin app | Oneindia Malayalam

English summary
178 Palestinians and 6 Israeli Police injured in clash at Jerusalem's Al-Aqsa mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X