കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണമേ നീ ഈ വൃദ്ധനെ മറന്നോ? 179 വയസ്സുള്ള ഈ വയോവൃദ്ധനെ കണ്ടാല്‍ ആരായാലും ഇത് ചോദിച്ച് പോകും

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: എട്ട് തലമുറകള്‍ ഈ വൃദ്ധനു മുന്നിലൂടെ കടന്ന് പോയി. എന്നിട്ടും മരണം വൃദ്ധനെ മറന്നു വെച്ചതാണോ? മഹാസ്ത മുരസി എന്ന വൃദ്ധന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇന്നും മായാത്ത മഷികളില്‍ രേഖപ്പെടുത്തിയ ജനന വര്‍ഷം കണ്ടാല്‍ ആദ്യമൊന്ന് ഞെട്ടും.

1835 ജനുവരി 6 ന് ബെംഗളൂരു നഗരത്തിലാണ് ജനിച്ചത്. പിന്നീട് ഉത്തര്‍പ്രദേശിലെ വാരാണസിയ്‌ലേക്ക് താമസം മാറി. നഗരത്തില്‍ ചെരുപ്പുകുത്തിയാണ് ജീവിച്ചിരുന്നത്. മക്കളും കൊച്ചു മക്കളും അവരുടെ മക്കളും അങ്ങനെ എത്രയെത്ര തലമുറകള്‍ കടന്നു പോയി. ലോകത്തില്‍ ഏറ്റവും പ്രായമുളള വ്യക്തിയുടെ വേള്‍ഡ് ഗിന്നസ്സ് റെക്കോര്‍ഡ് തകര്‍ക്കുന്നതാണ് മുരസിയുടെ പ്രായം.

24-1437743493-old-age

നിലവില്‍ ലോകത്ത് ഏറ്റവും പ്രായം ചെന്ന വ്യക്തിക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ജപ്പാനിലെ 112 വയസ്സുള്ള വൃദ്ധനായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരിച്ചത്. 113 വയസ്സു തികയാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് മരണം. 179 വയസ്സില്‍ ഇന്നും ജീവിച്ചിരിക്കുന്ന വാര്‍ത്ത ആരും അറിയാതെ പോയതാണ് വേള്‍ഡ് റെക്കോര്‍ഡുകളില്‍ ഇദ്ദേഹം അറിയപ്പെടാതെ പോയത്.

ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളൊന്നും ഇല്ലാത്ത ഈ വൃദ്ധന്‍ മരണത്തെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. തന്നെ മരണം മറന്ന് പോയതാണോ അതോ മരണമില്ലാത്ത ജീവിയാണോ താന്‍ എന്ന ചോദ്യം മാത്രമാണ് ബാക്കി.

English summary
179 years old man found in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X