കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ 18 അംഗ ഹിന്ദു കുടംബം മതം മാറി

  • By Soorya Chandran
Google Oneindia Malayalam News

ലാഹോര്‍: 'ലാ ഇലാഹ ഇല്ലള്ള, മുഹമ്മദ് റസൂലുള്ള' ( അള്ളാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്റെ ദൂതനാകുന്നു.) പാകിസ്താനിലെ ഒരു ഹിന്ദു കുടുംബത്തിലെ 18 പേരാണ് 2013 ഒക്ടോബര്‍ ഒന്നിന് ഈ കലിമ ത്വയ്ബ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചത്. ഏഴ് പുരുഷന്‍മാരും 11 സ്ത്രീകളും.

2013 ഒക്ടോബര്‍രണ്ടിനായിരുന്നു സംഭവം. ഝോക് ഫരീദിലെ ഖ്വാജ ഗുലാം ഫരീദ് പള്ളിയുടെ മേധാവി മിയാന്‍ ഗുവാസ് മുഹമ്മദിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. മതം മാറ്റത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രദേശ വാസികള്‍ പറഞ്ഞു എന്ന രീതിയിലാണ് പാകിസ്താന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ എപിപി വാര്‍ത്ത ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Pakistan Map

കുടുംബ കാരണവരായ സമാരം എന്നയാള്‍ മുഹമ്മദ് ഷെരീഫ് എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. പ്രദേശത്തെ പൗര പ്രമാണിമാരെല്ലാം മതം മാറുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നുവെന്നും വാര്‍ത്ത ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്ധ് പ്രവിശ്യയിലെ ന്യൂപക്ഷ വിഭാഗമായ ഹിന്ദുക്കളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയരാക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹിന്ദു സ്ത്രീകളെ നിര്‍ബന്ധിച്ച് മുസ്ലീം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

പാകിസ്താനിലെ ഹിന്ദു കുടംബങ്ങള്‍ പൊതുവേ വ്യാപാരികളോ മികച്ച പ്രൊഫഷണലുകളോ ആണ്. ബലൂചിസ്താന്‍ മേഖലയില്‍ വലിയ ഹിന്ദു കുടംബങ്ങളില്‍ നിന്ന് ആളുകളെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നതും പതിവാണ്.

English summary
Eighteen members of a Hindu family in Khanpur area of Pakistan's central Punjab province have converted to Islam, local residents said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X