Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികമിതാക്കളുടെ മോഷണം അമേരിയ്ക്കന്‍ പൊലീസിന്‍റെ ഉറക്കം കെടുത്തുന്നു

വാഷിംഗ്ടണ്‍: കാര്‍മോഷണം പതിവാക്കിയ കമിതാക്കളെ പൊലീസ് തേടുന്നു.. 18 വയസുള്ള കാമുകനും പതിമൂന്ന് കാരിയായ കാമുകിയെയുമാണ് പൊലീസ് തിരയുന്നത്.പ്രായം വളരെ കുറവാണെങ്കിലും ഈ കാമിതാക്കള്‍ ഇത് വരെ തട്ടിയത് മൂന്ന് ആഡംബര കാറുകളാണ്, അതും യുഎസിലെ വിവിധ എമിറേറ്റുകളില്‍ നിന്ന്.

പൊലീസ് പിടിയാലായിട്ടും നിരവധി തവണ പൊലീസിന് കബളിപ്പിച്ച് കടന്ന് കളഞ്ഞവരാണ് 18 കാരനായ ഡാള്‍ട്ടന്‍ ഹായെസും പതിമൂന്ന് കാരിയായ കാമുകി ചേയേനേ ഫിലിപ്‌സും.കെന്റ്ക്കി പൊലീസാണ് കമിതാക്കളെ തിരഞ്ഞ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

Teen Accused of Theft

ജനവരി മൂന്നാം തീയതി മുതല്‍ ഫിലിപ്‌സിനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. ഒന്‍പത് ദിവസത്തിന് ശേഷം ഹായെസിനൊപ്പം പെണ്‍കുട്ടിയെ കണ്ടവരുണ്ട്. മൂന്നോളം കാറുകളാണ് കമിതാക്കള്‍ ഇത് വരെ മോഷ്ടിച്ചത്. ജോര്‍ജ്ജിയ, സൗത്ത് കാലിഫോര്‍ണിയ, എന്നിവിടങ്ങളില്‍ നിന്നെല്ലാം കുട്ടി കമിതാക്കള്‍ മോഷണം നടത്തി.

മോഷ്ടിയ്ക്കുന്ന കാറുകളില്‍ നിന്ന് രണ്ട് കൈത്തോക്കുകളും സംഘം കവര്‍ന്നിട്ടുണ്ട്. ഫ്‌ളോറിഡയിലാണ് ഇവരെ അവസാനമായി കണ്ടത്. കമിതാക്കള്‍ നിസ്സാരക്കാരല്ലെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സുരക്ഷ ക്യാമറകളില്‍ പലതവണ കമിതക്കളുടെ മുഖം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിയ്ക്കുകയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+