ഖത്തര്‍ ജയിലില്‍ 189 ഇന്ത്യക്കാര്‍; നാടുകടത്താന്‍ 115 പേര്‍
ദോഹ: ഖത്തറിലെ ജയിലില്‍ 189 ഇന്ത്യക്കാരുണ്ടെന്ന് ഇന്ത്യന്‍ എംബസി. 115 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഓപ്പണ്‍ ഹൗസുകളില്‍ ഈ വര്‍ഷം ലഭിച്ചത് 42 പരാതികളാണ്. ഇതില്‍ 28 ഉം പരിഹരിച്ചു.

ബാക്കി പരാതികള്‍ എംബസിയുടെ പരിഗണനയിലാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ അറിയിച്ചു. സര്‍വ, മിസൈദ്, അല്‍ഖോര്‍, ദുഖാന്‍ സിക്രീത് എന്നിവിടങ്ങളില്‍ കോണ്‍സുലാര്‍ ക്യാപുകള്‍ നടത്തിയിരുന്നു.
ഇന്ത്യന്‍ എംബസി അധികൃതര്‍ സെന്‍ട്രല്‍ ജയിലും നാടുകടത്തില്‍ കേന്ദ്രവും അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ 189 ഉം നാടുകടത്തല്‍ കേന്ദ്രത്തില്‍ 115 ഉം ഇന്ത്യാക്കാരാണുള്ളത്.
ആഗസ്തില്‍ മാത്രം 43 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി. 23 പേര്‍ക്ക് വിമാനടിക്കറ്റും നല്‍കി. പ്രയാസപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.












Click it and Unblock the Notifications