കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെല്ലാക്രമണം: സിറിയയിൽ പൊലിഞ്ഞത് 19 പേര്‍, ഐസിസിനേക്കാള്‍ വിമതർ തലപൊക്കുന്നു!!

സിറിയയിലെ ദറാ പ്രവിശ്യയിലായിരുന്നു സ്ഫോടനം

Google Oneindia Malayalam News

ദമാസ്കസ്: സിറിയയിലുണ്ടായ ഷെല്ലാക്രമണത്തിലും ബോംബ് സ്ഫോടനത്തിലും 19 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ വിമതരാണ് കൊല്ലപ്പെട്ടവരിൽ അധികവും. സിറിയയിലെ ദറാ പ്രവിശ്യയിലായിരുന്നു സ്ഫോടനം. സിറിയന്‍ വിമതരുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പൊട്ടിത്തെറിക്കുന്നതിനായി സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സർവേറ്ററി ഫോർ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ 13 പേർ സിറിയൻ വിമതരും മറ്റുള്ളവര്‍ സിറിയൻ പൗരന്മാരുമാണെന്നും സംഘടന പറയുന്നു. എന്നാൽ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സ്ഫോടനത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് സിറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതിലുള്ള ഉത്തരവാദിത്തം വിമതർക്കാണെന്ന് ആരോപിച്ച് സിറിയൻ സൈന്യം രംഗത്തെത്തിയിട്ടുണ്ട്.

photo

സിറിയൻ വിമതസേനയുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളുടെ പട്ടികയിലാണ് ദറാ പ്രവിശ്യയുടെ പൂര്‍ണ്ണ നിയന്ത്രണം വിമതര്‍ കൈവശപ്പെടുത്തിയിരുന്നു. 2011 മാർച്ച് ലുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 320, 000 പേരാണ് കൊല്ലപ്പെട്ടത്.

English summary
A roadside bomb and government shelling killed at least 19 people, most of them rebel fighters, in southern Syria's Daraa province on Friday, a monitor said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X