കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞിനെ 19കാരിയായ അമ്മ മുക്കിക്കൊന്നു, സഹായിച്ചത് ഇന്റർനെറ്റ്, കാരണം കേട്ട് ഞെട്ടി പോലീസ്!!!

  • By Desk
Google Oneindia Malayalam News

അരിസോണ: കുഞ്ഞിന്റെ കരച്ചിൽ അസഹനീയമനായതോടെ അമ്മ കുഞ്ഞിനെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്നു. അരിസോണയിലാണ് സംഭവം. 19കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ജെന്ന ഫോൾബെൽ എന്ന യുവതിയാണ് പിടിയിലായത്. മകനെ കൊലപ്പെടുത്തിയ ശേഷം ജെന്ന ബാഗിൽ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. ഒരു മാസം പ്രായമായ കുഞ്ഞിനെയാണ് യുവതി മുക്കിക്കൊന്നത്. ജെന്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇവർ കുടുങ്ങുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ;

കരച്ചിൽ അസഹനീയം

കരച്ചിൽ അസഹനീയം

കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ അസഹനീയായ ജെന്ന കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് കരയുന്നത് കേൾക്കാൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ജിന്ന പോലീസിന് മൊഴി നൽകി. കുട്ടിയെ കാണാതായി എന്നാണ് ആദ്യം ജെന്ന പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ഇവർ കുറ്റസമ്മതം നടത്തി.

 ബാഗിൽ ഒളിപ്പിച്ച്

ബാഗിൽ ഒളിപ്പിച്ച്

കുഞ്ഞിനെ കുളിപ്പിക്കാനായി എടുത്തപ്പോഴും നിർത്താതെ കരച്ചിൽ തുടരുകയായിരുന്നു. ബാത്ത് ടബ്ബിൽ കുഞ്ഞിനെ മുക്കിയിട്ട ശേഷം ജെന്ന പുറത്തേയ്ക്ക് പോയി, തിരികെയെത്തിയപ്പോൾ കുഞ്ഞ് മരിച്ച് കിടക്കുകയായിരുന്നു. മൃതദേഹം ബാഗിൽ പൊതിഞ്ഞ് സൂക്ഷിച്ചു.

പാർക്കിലേക്ക്

പാർക്കിലേക്ക്

കുഞ്ഞിനെ കാണാനില്ല ആരോ തട്ടിക്കൊണ്ടിപോയി എന്ന് അലമുറയിട്ടുകൊണ്ട് ജെന്ന സമീപത്തെ പാർക്കിലേക്ക് ഓടിയെത്തുകയായിരുന്നു. ഇവർ തന്നെയാണ് പോലീസിനെ വിളിച്ച് കുഞ്ഞിനെ കാണാതായ വിവരം അറിയിക്കുന്നത്. പോലീസെത്തി പരിശോധിച്ചപ്പോൾ ബാഗിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്റനെറ്റിൽ തിരഞ്ഞ്

ജെന്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ജെന്നയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്റ്റ്ററി പരിശോധിച്ചപ്പോൾ കൊലപാതകത്തിന് പിന്നിൽ കുട്ടിയുടെ അമ്മ തന്നെയാണെന്ന് പോലീസിന് വ്യക്തമാവുകയായിരുന്നു. കുട്ടികളെ കൊല്ലാനുള്ള മാർഗങ്ങൾ, കുട്ടികൾ മുങ്ങിപ്പോകാൻ എത്ര സമയമെടുക്കും, കുട്ടികളെ കൊലപ്പെടുത്തിയ മാതാപിതാക്കൾ, കുട്ടികളെ കൊല്ലാനുള്ള കാരണങ്ങൾ തുടങ്ങി കൊലപാതകവുമായി ബന്ധപ്പെട്ട നൂറോളം സംശയങ്ങൾക്ക് ജെന്ന ഇന്റർനെറ്റിൽ ഉത്തരം തിരഞ്ഞതായി പോലീസ് കണ്ടെത്തി.

 രക്ഷപെടുത്താൻ ശ്രമിച്ചിരുന്നു

രക്ഷപെടുത്താൻ ശ്രമിച്ചിരുന്നു

കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വെള്ളത്തിൽ മുക്കുകയായിരുന്നുവെന്നാണ് ജിന്നയുടെ മൊഴി. കുറ്റബോധം തോന്നിയ താൻ ഒരു മിനിറ്റിനകം തിരിച്ചെത്തി. കൃത്യമ ശ്വാസം നൽകി കുഞ്ഞിനെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നതായും ജെന്ന മൊഴി നൽകി.

പ്രശ്നക്കാരനല്ല

പ്രശ്നക്കാരനല്ല

അതേസമയം വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു കുട്ടിയെന്നാണ് 19കാരനായ പിതാവ് എറിക് അവകാശപ്പെടുന്നത്. ഭാര്യക്കെതിരെ രൂക്ഷമായ ഭാഷയിലാണ് എറിക് കോടതിയിൽ പ്രതികരിച്ചത്. ജെന്നയ്ക്ക് പരോളുകൾ പോലും അനുവദിക്കാതെ ജീവപര്യന്തം ശിക്ഷ നൽകണമെന്ന് എറിക് ആവശ്യപ്പെട്ടു. ജെന്ന പറയുന്ന കാര്യങ്ങളിൽ തനിക്ക് സംശയമുണ്ടെന്നും എറിക് ആരോപിച്ചു.

നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരിനിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരി

ഗോസിപ്പുകൾ സത്യമാകുന്നു!!അർജുൻ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു, വിവാഹം 2019 ൽ

English summary
19-Year-Old Mother Drowns Infant In Bathtub To Not 'Hear Him Cry': Cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X