Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തിന്‌മുന്നില്‍ 19കാരിയെ കൂട്ടബലാത്സംഗംചെയ്തു

ജാഫ്‌ന: സുഹൃത്തിന്റെ കണ്‍മുന്നില്‍ വച്ച്‌ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. ശ്രീലങ്കയിലെ തുന്നലയിലാണ്‌ സംഭവം നടക്കുന്നത്‌. ആണ്‍സുഹൃത്തിനൊപ്പം ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന കുട്ടിയാണ്‌ ബലാത്സംഗത്തിന്‌ ഇരയായത്‌. സുഹൃത്തിനും മര്‍ദ്ദനമേറ്റു. ഇയള്‍ നെല്ലിയാഡി പൊലീസിനെ വിവരമറിയിച്ചു. പെണ്‍കുട്ടി ഗുരുരാവസ്ഥയില്‍ ചികിത്സയിലാണ്‌.

തെന്മാറട്‌ചി സ്വദേശിനിയാണ്‌ ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടി. വല്ലിപുറം ആള്‍വാര്‍ ക്ഷേത്രത്തില്‍ സുഹൃത്തിനൊപ്പമാണ്‌ പെണ്‍കുട്ടി പോയത്‌. തന്റെ അതേ നാട്ടുകാരനായ സുഹൃത്തായിരുന്നു പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നത്‌.

womam-abuse

ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ മടങ്ങവെയാണ്‌ പെണ്‍കുട്ടിയ്‌ക്ക്‌ നേരെ ആക്രമണം ഉണ്ടാകുന്നത്‌. മൂന്ന്‌ പേര്‍ ചേര്‍ന്നാണ്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. യാക്കരായ ശ്‌മശാനത്തിലേക്ക്‌ കൊണ്ട്‌ പോയാണ്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌.

ക്ഷേത്രത്തില്‍ നിന്ന്‌ മടങ്ങിയെത്തുകയായരുന്ന പെണ്‍കുട്ടിയ്‌ക്കും സുഹൃത്തിനുമൊപ്പം മൂവര്‍ സംഘം ചേരുകയായിരുന്നു. യുവാവിനെ മര്‍ദ്ദിച്ചവശനാക്കി പെണ്‍കുട്ടിയെ ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോയി. ബലാത്സംഗത്തിന്‌ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

സുഹൃത്ത്‌ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പൊലീസ്‌ സംഭവ സ്ഥലത്തെത്തി. സ്ഥലത്ത്‌ നിന്ന അക്രമികളില്‍ ഒരാളുടെ പഴ്‌സ്‌ കണ്ടെടുത്തു. പഴ്‌സിനുടമയെ പൊലീസ്‌ തിരിച്ചറിഞ്ഞു. മികച്ച ചികിത്സയ്‌ക്കായ്‌ പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+