19 കാരനെ പ്രണയിച്ച് 56 കാരി; അതുല്യ പ്രണയം, ഞെട്ടി മക്കൾ.. ഒടുവിൽ വിവാഹത്തിലേക്ക്
ആർക്ക് ആരോട് എപ്പോൾ പ്രണയം തോന്നുമെന്നൊന്നും ആർക്കും പ്രവചിക്കാൻ സാധക്കില്ല. അതുകൊണ്ട് കൂടിയാണല്ലോ പ്രണയത്തിന് കണ്ണും മൂക്കുമൊക്കെ ഇല്ലെന്ന് പറയുന്നത്. എന്തായാലും അത്തരത്തിലൊരു അപൂർവ്വ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. ഇവിടെ കാമുകനും കാമുകിയും ഞെട്ടിച്ചിരിക്കുന്നത് അവരുടെ പ്രായം കൊണ്ടാണ്. വടക്കു കിഴക്കന്‍ തായ്‌ലന്‍ഡിലെ സഖോണ്‍ നഖോണ്‍ പ്രവിശ്യയില്‍ നിന്നുള്ള 56 കാരിയായ ജാൻല നമുവാങ്ഗ്രാക്ക് ആണ് കഥാനായിക, കഥാനായകൻ 19 കാരനായ വുത്തിച്ചായ് ചൻതരാജും. ഇവരുടെ അപൂർവ്വ പ്രണയകഥ ഇങ്ങനെ

നമുവാങ്ഗ്രാക്കിനെ 10 ാം വയസിലാണ് ചൻതരാജ് പരിചയപ്പെടുന്നത്. ഇരുവരും അയല്‍വാസികളായിരുന്നു. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ആരെയെങ്കിലും കിട്ടുമോയെന്നുള്ള നമുവാങ്ഗ്രാക്കിന്റെ അന്വേഷണമാണ് ചന്‍തരാജിൽ എത്തിയത്. അങ്ങനെ വീട്ടിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ നമുവാങ്ഗ്രാക്കിനെ ചൻതുരാജ് സഹായിക്കാൻ തുടങ്ങി. പതിയെ അത് സൗഹൃദമായി. രണ്ട് വർഷം മുൻപ് പ്രണയത്തിലും.

37 വയസിന്റെ പ്രായവ്യത്യാസം തങ്ങളെ ബാധിച്ചിട്ടേയില്ലെന്ന് ഇരുവരും പറയുന്നു. തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതിലും ഇരുവരും യാതൊരു മടിയും കാണിക്കാറുമില്ല. രണ്ട് വർഷം മുൻപാണ് തങ്ങളുടെ ബന്ധം ദൃഢമായത്. ഒരാൾ വളരെ നല്ല നിലയിൽ ജീവിക്തുന്നത് ഉറപ്പാക്കണമെന്ന് തനിക്ക് ഇതാദ്യമായാണ് തോന്നിയത്, ചൻതുരാജ് പറഞ്ഞു.

'അവർ തകർന്ന് പോയ ഒരു പോയ വീട്ടിലാണ് കഴിയുന്നത്. അവരുടെ ജീവിതം മെച്ചപ്പെട്ട നിലയിൽ ആകുന്നതിനെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അവർ കഠിനാധ്വാനിയായ സ്ത്രീയാണ്. ഞാൻ അവരെ വളരെ അധികം ബഹുമാനിക്കുന്നു', ചൻതുരാജ് പറഞ്ഞു. തനിക്ക് സൂപ്പർ ഹീറോയാണ് ചൻതുരാജ് എന്നായിരുന്നു നുവാങ്ഗ്രാക്കിന്റെ പ്രതികരണം. എല്ലാ ദിവസവും അവൻ എന്നെ സഹായിച്ചു. പിന്നെ അവൻ വലുതായപ്പോൾ ഞങ്ങളുടെ ഉള്ളിൽ പ്രണയം പൂവിട്ടു, അവർ പറഞ്ഞു.

ചൻതുരാജിനൊപ്പം കൂടിയതോടെ താൻ ചെറുപ്പമായെന്നും നുവാങ്ഗ്രാക്ക് പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ നുവാങ്ഗ്രാക്ക് വിവാഹ മോചിതയാണ്. 20ാം വയസിലായിരുന്നു ഇവർ ഭർത്താവുമായി പിരിഞ്ഞത്. 30 വയസിന് മുകളിലുള്ള മക്കളുണ്ട് ഇവർക്ക്.

രണ്ട് വർഷം മുൻപേ പ്രണയിക്കാൻ തുടങ്ങിയെങ്കിലും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഇരുവരും തങ്ങളുടെ പ്രണയം മറച്ച് വെക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനവരിയിലാണ് ഇവർ പ്രണയം വെളിപ്പെടുത്തിയത്. ഞങ്ങൾ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും അതൊരു തമാശയായിരുന്നുവെന്ന് നുവാങ്ഗ്രാക്ക് പറയുന്നു.

'എന്റെ മക്കൾ ശരിക്കും ഞെട്ടി. പക്ഷേ മനസിൽ വീണ്ടും ചെറുപ്പം സൂക്ഷിക്കാൻ അവൻ എന്നെ സഹായിക്കുന്നുണ്ട്. ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്'നുവാങ്ഗ്രാക്ക് പറഞ്ഞു. അതേസമയം വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇക്കാര്യം വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.












Click it and Unblock the Notifications