1 മാസം പ്രായമുള്ള കുഞ്ഞിനെ 5,505 ഡോളറിന് ഇ ബേയില്‍ വില്‍പന നടത്തി
ഡ്യൂസ്ബര്‍ഗ്: 1 മാസം പ്രായമുള്ള കുഞ്ഞിനെ 5,505 ഡോളറിന് ഇ ബേയില്‍ വില്‍പന നടത്തി. ഇ ബേയില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യക്കാരും എത്തിയതായി പറയുന്നു. പരസ്യത്തെ വിമര്‍ശിച്ചു കൊണ്ടു കമ്പനിയില്‍ പരാതി നല്‍കി കൊണ്ടും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ എത്തിയിരുന്നു.
പരസ്യം പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കമ്പിനി പരസ്യം പിന്‍വലിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ 5,505 ഡോളറിന് കുട്ടിയെ വിറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇ ബേയില്‍ നല്‍കിയ പരസ്യം യഥാര്‍ത്ഥമാണോ എന്നും വ്യക്തമല്ലെന്ന് ഇ ബേയുടെ വക്താവ് പറഞ്ഞു. ഇത്തരത്തിലുള്ള പരസ്യങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിരിക്കുകയാണ് ഇ ബേയില്‍. കഴിഞ്ഞ മാസത്തില്‍ ഭര്‍ത്താവ് ഭാര്യയെ വില്‍ക്കാന്‍ ഇ ബേയില്‍ വെച്ചതും വാര്‍ത്തയായിരുന്നു.
തട്ടിപ്പു പരസ്യങ്ങളെ തടയുന്നതിന് ഇ ബേയില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെ ട്രാക്ക് ചെയ്ത് പോലീസില്‍ വിവരം അറിയിക്കുന്നുണ്ടെന്നും വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ വില്‍പന നടത്തിയ ആളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications