മൂന്നുമാസത്തിനിടെ തൊഴിൽ നഷ്ടമായത് വീട്ടുജോലിക്കാരുൾപ്പെടെ 2.5 ലക്ഷം പ്രവാസികൾക്ക്
റിയാദ്: കൊറോണ വൈറസ് പ്രതിസന്ധിക്ക് പിന്നാലെ പ്രവാസികൾക്ക് തിരിച്ചടിയായി വിദേശത്തെ തൊഴിൽ പ്രതിസന്ധിയും രൂക്ഷം. വീട്ടുജോലിക്കാർ ഉൾപ്പെടെ 2,57,000 പ്രവാസികൾക്കാണ് സൌദിയിൽ മാത്രം അടുത്തകാലത്ത് തൊഴിൽ നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ന്റെ മൂന്നാം പാദത്തിലെ മൂന്നുമാസ കാലയളവിലാണ് സൌദിയിലെ സ്വകാര്യ മേഖലയെയും ഗാർഹിക മേഖലയെയും ആശ്രയിച്ച് ജോലി ചെയ്തിരുന്നവർക്ക് തിരിച്ചടിയേറ്റിട്ടുള്ളത്. വ്യാപകമായി പ്രവാസികൾക്ക് തൊഴിൽ നഷ്ടമായതോടെ രാജ്യത്തുണ്ടായിരുന്ന വിദേശ തൊഴിലാളികളുടെ ജനസംഖ്യയുടെ രണ്ടര ശതമാനം കുറവ് വന്നിട്ടുണ്ട്.
സൌദി അറേബ്യയിൽ ആകെയുണ്ടായിരുന്ന 10.46 ദശലക്ഷം വിദേശികളുടെ എണ്ണം 10. 2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേ സമയം തന്നെ സൌദി പൌരന്മാരുടെ തൊഴിലില്ലായ്മയിലും ഇക്കാലയളവിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. 15. 4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പുരുഷന്മാർക്കിടയിൽ 0.2 ശതമാനമായും സ്ത്രീക്കൾക്കിടയിൽ 1.2 ശതമാനയുമായുമാണ് വ്യത്യാസം സംഭവിച്ചിട്ടുള്ളത്. സൌദിയിലെ പുരുഷന്മാർക്കിടയിൽ 7.9 ശതമാനം തൊഴിലില്ലായ്മ നിരക്കുള്ളപ്പോൾ സ്ത്രീകൾക്കിടയിൽ ഇത് 30. 2 ശതമാനമാണ്.

സൌദി പൌരന്മാരും വിദേശികളും ഉൾപ്പെടെ 13.46 ദശലക്ഷം ജോലിക്കാരാണ് രാജ്യത്തുള്ളത്. 2020ന്റെ രണ്ടാം പാദത്തിൽ 13. 63 ദശലക്ഷം തൊഴിലാളികളാണ് സൌദിയിലുണ്ടായിരുന്നത്. വെറും മൂന്ന് മാസം കൊണ്ടാണ് തൊഴിലാളികളുടെ എണ്ണത്തിൽ 1.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ 1,75, 300 പേരുടെ കുറവ് സംഭവിച്ചിട്ടുണ്ട്. മൊത്തം 32.5 ലക്ഷം സൌദി ജീവനക്കാരിൽ 21 ലക്ഷം പുരുഷന്മാരും 11.5 ലക്ഷം സ്ത്രീകളുമാണ്.












Click it and Unblock the Notifications