കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം 3പേര്‍ക്ക്

  • By Meera Balan
Google Oneindia Malayalam News

സ്റ്റോക്ക്‌ ഹോം: 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിയ്ക്കകാരയ ജെയിംസ ഇ റോത്തമാന്‍, റാന്‍ഡി ഷെക്മാന്‍, ജര്‍മ്മന്‍കാരനായ തോമസ് സുഥോഫ് എന്നിവര്‍ക്ക്. കോശങ്ങളും അവയിലെ രാസവസ്തുക്കളുടെ കൈമാറ്റത്തെയും കുറിച്ച് നടത്തിയ പഠനത്തിനാണ് മൂന്ന് പേര്‍ക്കും നൊബേല്‍ സമ്മാനം ലഭിച്ചത്. 1.1 മില്ല്യണ്‍ യുഎസ് ഡോളറാണ് സമ്മാനത്തുക.

കോശങ്ങള്‍ എങ്ങനെ രാസവസ്തു നിര്‍മ്മിയ്ക്കുന്നുവെന്നും എങ്ങനെ കൃത്യ സമയത്ത് ആവശ്യമുള്ളിടത്ത് അവ എത്തിയ്ക്കുന്നുവെന്നതിനെക്കുറിച്ചപുമാണ് ഇവര്‍ പഠനം നടത്തിയത്. വെസിക്കിളുകള്‍ എന്ന ചെറുപാക്കേജുകളാക്കി രാസതന്മാത്രകളെ ശരീരത്തിന് ആവശ്യമായ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നു. ഈ സംവിധാനത്തിന്റെ രഹസ്യമാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്.

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് തന്നെ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയുന്നതാണ് കണ്ടുപിടിത്തം. കോശങ്ങള്‍ എങ്ങനെ അവയുടെ കാര്‍ഗോ സംവിധാനം കൈകാരംയ ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിവവിധ ഘട്ടങ്ങളിലൂടെയാണ് കണ്ടെത്തിയത്. കാര്‍ഗോ സംവിധാനത്തിന്റെ തന്മാത്രാ തത്വങ്ങളാണ് ഇവര്‍ കണ്ടെത്തിയത്.

വെസിക്കിളുകളുടെ സഞ്ചാരത്തിന് ആവശ്യമായ ജീനുകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തിയത് റാന്‍ഡി ഷെക്മാന്‍ ആണ്. ലക്ഷ്യ സ്ഥാനങ്ങളുമായി വെസിക്കിളുകളെ കൂട്ടിച്ചേര്‍ക്കുന്ന പ്രോട്ടീന്‍ സംവിധാനമാണ് ജെയിംസ് റോത്ത് മാന്‍ കണ്ടെത്തിയത്. വെസിക്കിളുകള്‍ കാര്‍ഗോ സ്വതന്ത്രമാക്കുന്നതിനുള്ള നിര്‍ദ്ദേശം എപ്രകാരം കിട്ടുന്നുവെന്നതിനെപ്പറ്റിയാണ് തോമസ് സുഥോഫ് കണ്ടെത്തിയത്.

കോശങ്ങളിലെ വെസിക്കിള്‍ സംവിധാനത്തിന് തകരാര്‍ ഏല്‍ക്കുന്നത് പ്രമേഹത്തിനും തലച്ചോറിന്റെ തകരാറിനും ഇടായക്കുമെന്ന് ഇവരുടെ പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

1950 ല്‍ മസാച്യുസെറ്റ്‌സിലെ ഹാര്‍വെഹില്ലിലാണ് അരേിയ്ക്കന്‍ ഗവേഷകനായ ജെയിംസ് ഇ റോത്തമാന്‍ ജനിയ്ക്കുന്നത്. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം പിഎച്ച് ഡി കരസ്ഥമാക്കിയത്. ഇപ്പോള്‍ ന്യൂ ഹെവനിലെ യേല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും സെല്‍ ബയോളജി വകുപ്പിന്റെ ചെയര്‍മാനുമാണ് അദ്ദേഹം.

1948 ല്‍ മിന്നസോട്ടയിലാണ് റാന്‍ഡി ഷെക്മാന്‍ ജനിയ്ക്കുന്നത്. 1974 ല്‍ സ്റ്റാന്‍ഫഡില്‍ നിന്നും പിഎച്ച്ഡി നേടി. നൊബേല്‍ പുരസ്‌കാര ജേതാവ ആര്‍തര്‍ കോണ്‍ബര്‍ഗിന്റെ നേത്യത്തവത്തിലാണ് അദ്ദേഹം ഗവേഷണം പൂര്‍ത്തിയാക്കിയത്. ബര്‍ക്ക് ലിലയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് അദ്ദേഹം.

1955 ല്‍ ജര്‍മ്മനിയിലെ ഗോട്ടിങെനിലാണ് തോമസ് സുഥോഫ് ജനിയ്ക്കുന്നത്. 1982 ല്‍ ഗോട്ടിങെനിലെ തന്നെ ജോര്‍ജ്ജ-ആഗസ്റ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എംഡി കരസ്ഥമാക്കി. ഇപ്പോള്‍ സ്റ്റാന്‍ഫഡ് യൂണിവേശ്‌സിറ്റി മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ഫിസിയോളജി പ്രൊഫസറാണ് അദ്ദേഹം.

English summary
The 2013 Nobel Prize in Physiology or Medicine has been awarded jointly to Americans James E Rothman, Randy W Schekman and German-born Thomas C Südhof for their discoveries of machinery regulating vesicle traffic, a major transport system in our cells.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X