27ാം നിലയിൽ നിന്ന് അടുത്ത കെട്ടിടത്തിലേക്ക് ചാടി 2 കുട്ടികൾ; നെഞ്ചിടിപ്പിക്കുന്ന വീഡിയോ; പിന്നീട്
ഈ വീഡിയോ ചങ്ക് പിടിയ്ക്കാതെ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ചൈനയിൽ നിന്നുള്ള വീഡിയോ ആണിത്. രണ്ട് ആൺകുട്ടികളാണ് ഈ വീഡിയോയിൽ ഉള്ളത്. ഈ കുട്ടികൾ ചെയ്യുന്ന കാര്യം കണ്ടാൽ ആരായാലും ഞെട്ടിപ്പോകും. എന്താണ് ഈ രണ്ട് ആൺകുട്ടികൾ ചെയ്തതെന്നോ. സംഭത്തെക്കുറിച്ച് വിശദമായി തന്നെ വായിക്കാം.
27 നിലയിൽ ഉള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് അടുത്ത കെട്ടിടത്തിലേകക്ക് ഈ കുട്ടിക ചാടുകയാണ്. പാർക്കർ പരിശീലനെ ചെയ്യുകയായിരുന്നു ഈ കുട്ടികൾ. ഈ വീഡിയോ ഫൂട്ടേജ് 2.7 ദശലക്ഷത്തിലധികം കാഴ്ചകളും 20,000 ലൈക്കുകളും നേടി. 2021 ലെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

ക്ലിപ്പിൽ, 27 നിലകളുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ രണ്ട് ധൈര്യശാലികളായ ആൺകുട്ടികൾ കളിക്കുന്നത് കാണാം. മുതിർന്ന ഒരാളുടെയും മേൽനോട്ടമില്ലാതെ കുട്ടികൾ മേൽക്കൂരയുടെ അരികിൽ നിന്നു. പർപ്പിൾ ടീ ഷർട്ടിട്ട ആൺകുട്ടികളിലൊരാൾ മറുവശത്തേക്ക് ചാടുന്നതിന് മുമ്പ് രണ്ട് കെട്ടിടങ്ങൾ തമ്മിലുള്ള ദൂരം വിലയിരുത്തി.
ഓറഞ്ച് ടീ ധരിച്ച സുഹൃത്ത് കാത്തുനിൽക്കുന്ന മറുവശത്ത് കുട്ടി സുരക്ഷിതമായി ഇറങ്ങി. ക്ലിപ്പ് നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, ആൺകുട്ടികൾ സ്റ്റണ്ട് ചെയ്യുന്ന ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരിലൊരാൾ ഉടൻ തന്നെ പ്രോപ്പർട്ടി മാനേജുമെന്റ് സ്റ്റാഫിനെ വിളിക്കുകയും അവരെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു.
നിപരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഈ കുട്ടികൾ ഇങ്ങനെ ചാടുന്നത് കണ്ട് എന്റെ ഹൃദയമിടിപ്പ് നിന്നുപോയി, ഈ വീഡിയോ മുഴുവനായി കാണാനുള്ള ശക്തി എനിക്കില്ല, ഈ കുട്ടികൾക്ക് എന്താണ് സംഭവിച്ചത്.. എങ്ങനെയാണ് ഈ കുട്ടികൾ ഇത്രയും ഉയരത്തിലേക്ക് എത്തിയത്.. ഈ കുട്ടികളെ ശ്രദ്ധിക്കാൻ അവിടെ ആരുമില്ലേ, ഇത് കണ്ട് എന്റെ കലകറങ്ങി എന്നിങ്ങനെ പോകുന്നു കമന്റികൾ.












Click it and Unblock the Notifications