കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ തുടര്‍ചലനങ്ങള്‍: മരണസംഖ്യ 8000 ആയേക്കും

  • By Mithra Nair
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച രണ്ട് തവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. പുലര്‍ച്ചെ 2.19നും രാവിലെ 6.17നുമാണ് മധ്യ നേപ്പാളില്‍ പ്രകമ്പനം അനുഭവപ്പെട്ടത്.

ഭൂകമ്പമാപിനിയില്‍ 4ഉം 5ഉം രേഖപ്പെടുത്തിയ ചലനങ്ങളുടെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിന് കിഴക്കുള്ള സിന്ധുപാല്‍ചൗക്ക്, ഡോലാഖ ജില്ലകളാണെന്ന് നാഷണല്‍ സെസ്‌മോളോജിക്കല്‍ സെന്റര്‍ അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

nepal-earthquake-10-600.jpg -Properties

ഏപ്രില്‍ 25 നുണ്ടായ ശക്തമായ ഭൂകമ്പത്തിനു ശേഷം 150 ഓളം തുടര്‍ ചലനങ്ങളുമുണ്ടായി എന്നാണ് സൂചന. ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 7885 ആയിട്ടുണ്ട്. 16,390 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്

നേപ്പാളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. 80 ലക്ഷം പേരെ ഭൂകമ്പം ബാധിച്ചതായും 28 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായുമാണ് യുഎന്‍ കണക്ക്.

English summary
Two fresh tremors were felt in Nepal on Friday, triggering panic among the people still reeling from the impact of the devastating earthquake that has claimed nearly 8,000 lives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X