കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

560 അടി നീളമുള്ള ഭീമാകാരന്‍ ക്യൂഎസ്.... ഭൗമോപരിതലത്തിലെത്തുന്നത് നാളെ, വരുന്നത് ഇരട്ടകള്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഛിന്നഗ്രഹങ്ങളുടെ ഭൂമിയിലേക്ക് വരവ് തുടര്‍ച്ചയായി ഉണ്ടാവുമെന്ന സൂചനയുമായി അന്താരാഷ്ട്ര സ്‌പേസ് ഏജന്‍സികള്‍. ഇരട്ട ഛിന്നഗ്രഹ, വാല്‍നക്ഷത്ര ഗണത്തില്‍പ്പെട്ടവ ഭൂമിയിലേക്ക് നാളെ എത്തുമെന്നാണ് നാസ കണ്ടെത്തല്‍. അതേസമയം ഇതിന്റെ അപകട സാധ്യതയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ ക്യു ക്യൂ എന്ന ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയത് നാസയെ ഞെട്ടിച്ചിരുന്നു.

ഈ വാര്‍ത്തകള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം നാസ അടക്കമുള്ള സ്‌പേസ് ഏജന്‍സികളില്‍ ഛിന്നഗ്രഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് എലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു. അതുകൊണ്ട് ഈ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും, ഭൂമിയെ അത് ഇല്ലാതാക്കുമെന്നും സ്‌പേസ് എക്‌സ് സ്ഥാപകന്‍ കൂടിയായ മസ്‌ക് പറഞ്ഞിരുന്നു. ഇത്തവണ കൂടുതല്‍ കരുതലോടെയാണ് നാസ ഛിന്നഗ്രഹ ഭീഷണിയെ കാണുന്നത്.

ഇരട്ട ഛിന്നഗ്രഹം

ഇരട്ട ഛിന്നഗ്രഹം

ഇരട്ട ഛിന്നഗ്രഹം ഭൗമോപരിതലത്തിലെത്തുമെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെയാണ് ഈ ഇരട്ടകളെ നാസ തിരിച്ചറിഞ്ഞത്. നാളെ ഇത് ഭൂമിയെ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സറ്റഡീസാണ് ഛിന്നഗ്രഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. സൂര്യന് ചുറ്റുമുള്ള ഇതിന്റെ ഭ്രമണപഥത്തെ കുറിച്ചറിയാനുള്ള തീവ്ര ശ്രമത്തിലാണ് നാസ. ഭൂമിയെ ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
ഭൂമിക്ക് ഭീഷണിയായി നിരവധി ഛിന്നഗ്രഹങ്ങള്‍ | Oneindia Malayalam
ഭൂമിക്ക് ഭീഷണിയാണോ?

ഭൂമിക്ക് ഭീഷണിയാണോ?

ഭൂമിയില്‍ നിന്ന് വലിയ അകലെയായിട്ടാണ് ഇത് കടന്നുപോകുകയെന്ന് നാസ പറയുന്നു. എന്നാല്‍ ചില ഏജന്‍സികള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. സൂര്യന് 146 മില്യണ്‍ മുതല്‍ 194 കിലോ മീറ്റര്‍ വരെയുള്ള മേഖലയിലൂടെയാണ് ഇത് സഞ്ചരിക്കുക. ഭൂമിയൂടെ ഭ്രമണപഥത്തിന്റെ 48 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ക്യുഎസ് എന്ന വിളിപ്പേരുള്ള ഈ ഛിന്നഗ്രഹം കടന്നുപോകുക. അതേസമയം ഭൂമിയുമായി കൂട്ടിയിച്ചിടിച്ചാണ് വലിയ വിസ്‌ഫോടനം ഉണ്ടാവുകയും, സമുദ്രത്തില്‍ പതിച്ചാല്‍ സുനാമിക്കും ഈ ഛിന്നഗ്രഹം കാരണം ഉണ്ടാവാം.

ദിവസങ്ങള്‍ക്ക് മുമ്പ്

ദിവസങ്ങള്‍ക്ക് മുമ്പ്

ഓഗസ്റ്റ് 21നാണ് നാസയ്ക്ക് ഈ ഛിന്നഗ്രഹത്തെ കണ്ടെത്താനായത്. ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്ന സമയമാണ് നാളെ. ആദ്യത്തെ ഛിന്നഗ്രഹത്തിന് 108 അടി നീളമുണ്ടാകും. മണിക്കൂറില്‍ 80000 കിലോമീറ്റര്‍ വേഗത്തിലാണ് ഇത് ഭൂമിയിലേക്ക് എത്തുന്നത്. രണ്ടാമത്തെ ഛിന്നഗ്രഹം ആദ്യത്തേതിനേക്കാള്‍ ഇരട്ടി വലിപ്പമുണ്ടാകും. 560 അടി നീളമാണ് ഇതിനുള്ളത്. ആദ്യ ഛിന്നഗ്രഹം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതും എത്തും. ഒയു1 എന്ന പേരാണ് ഇതിന് ഇട്ടിരിക്കുന്നത്.

ഇനിയും ഛിന്നഗ്രഹങ്ങള്‍

ഇനിയും ഛിന്നഗ്രഹങ്ങള്‍

2000 ക്യു ഡബ്ല്യു 7 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹവും ഭൂമിയിലേക്ക് എത്തുന്നുണ്ട്. ഇത് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് നാസ സൂചിപ്പിക്കുന്നു. ബൂര്‍ജ് ഖലീഫയോളം നീളം ഇതിനുണ്ടാകുമെന്നാണ് നാസ വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ഇത് ഭൂമിയിലേക്കെത്തുക. കൂട്ടിയിടിച്ചാല്‍ നമ്മുടെ ഗ്രഹം തന്നെ നാമാവശേഷമാകും. ഓഗസ്റ്റ് 20 വരെ ഈ ഛിന്നഗ്രഹത്തിന്റെ നീക്കങ്ങള്‍ നാസ നിരീക്ഷിച്ചിരുന്നു. 14338 കിലോ മീറ്റര്‍ വേഗത്തിലാണ് ഇത് വരുന്നത്. ഇതിനെ കുറിച്ചാണ് എലോണ്‍ മസ്‌ക് നേരത്തെ ആശങ്ക പങ്കുവെച്ചത്.

ശാസ്ത്രലോകം പറയുന്നത് ഇങ്ങനെ

ശാസ്ത്രലോകം പറയുന്നത് ഇങ്ങനെ

ബഹിരാകാശത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുമായി ഓരോ രണ്ടായിരം വര്‍ഷം കഴിയുമ്പോഴും കൂട്ടിയിടിക്കുമെന്നാണ്. നിലവില്‍ രണ്ടായിരം വര്‍ഷം കഴിഞ്ഞ് 19 വര്‍ഷങ്ങള്‍ പിന്നിട്ടു. ഏത് നിമിഷം വേണമെങ്കില്‍ കൂട്ടിയിടി ഉണ്ടാവാമെന്ന സൂചനയാണ് ഇത്. ഓരോ വര്‍ഷത്തിലും കാറിന്റെ വലിപ്പമെങ്കിലുമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസ അടക്കമുള്ളവര്‍ വെളിപ്പെടുത്തിയത്.

100 വര്‍ഷത്തിനുള്ളില്‍

100 വര്‍ഷത്തിനുള്ളില്‍

ഭൂമിയില്‍ അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ ഇടിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളൊന്നും നിലവില്‍ ബഹിരാകാശത്ത് കണ്ടെത്തിയിട്ടില്ലെന്ന നാസ പറഞ്ഞു. എന്നാല്‍ ഓഗസ്റ്റ് 21ന് കണ്ടെത്തിയ ഛിന്നഗ്രഹം ഭൂമിയെ ആദ്യം കടന്നുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് കണ്ടെത്തിയത്. ഇത് ബഹിരാകാശ ഏജന്‍സികള്‍ക്ക് പല കാര്യങ്ങളും കണ്ടെത്തുന്നതിന് പോരായ്മകളുണ്ടെന്ന് വ്യക്തമാക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നവയുടെ സ്വഭാവ സവിശേതകള്‍ പഠിക്കാന്‍ ഒരുപാട് സമയമെടുക്കും. അതുകൊണ്ട് തന്നെ ദിശാ സഞ്ചാരം മാറ്റുകയെന്നതും ബുദ്ധിമുട്ടേറിയതാകും. അതേസമയം നൂറ് വര്‍ഷത്തിനുള്ളില്‍ തന്നെ ഭൂമിയെ ഇടിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള ഛിന്നഗ്രഹം എത്തുമെന്നാണ് എലോണ്‍ മസ്‌കിനെ പോലുള്ളവര്‍ വെളിപ്പെടുത്തുന്നത്.

177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!

English summary
2 giant asteroids to pop up near earth tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X