കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകന്റെ കാര്‍ട്ടൂണ്‍ മത്സരവേദിക്ക് സമീപം വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

  • By Mithra Nair
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡാലസില്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ സംബന്ധിച്ച കോണ്‍ഫറന്‍സില്‍ ആക്രമണത്തിനെത്തിയ രണ്ട് തോക്കുധാരികളെ പോലീസ് വധിച്ചു.

സെന്ററിനു സമീപം കാറിലെത്തിയ രണ്ടു പേര്‍ വെടിവയ്പ് നടത്തുകയായിരുന്നു. കോണ്‍ഫറന്‍സ് സെന്ററിനെ ലക്ഷ്യമാക്കി എത്തിയ കാറില്‍ നിന്നും 20ഓളം റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

usattack.jpg -Properties

പോലീസ് തിരിച്ചുനടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനും പരുക്കേറ്റു. കെട്ടിടം പോലീസ് സീല്‍ ചെയ്തു.

വെടിവയ്പിനു പിന്നില്‍ മതതീവ്രവാദ ബന്ധമുണ്ടോയെന്ന വ്യക്തമല്ല. ആക്രമണം നടക്കുമ്പോള്‍ 75 പേര്‍ സെന്ററിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി മറ്റൊരു മുറിയിലേക്ക് മാറ്റി. കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളുടെ പേരില്‍ അറിയപ്പെട്ട സംഘടനയായ അമേരിക്കന്‍ ഫ്രീഡം ഡിഫെന്‍സ് ഇനീഷിയേറ്റീവ് ആണ് പരിപാടി സംഘടിപ്പിച്ചത്.

English summary
Two armed men who opened fire on a security officer outside of a provocative contest for cartoon depictions of the Prophet Muhammad have been killed, authorities in the Dallas suburb of Garland said Sunday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X