Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ദിവസം കൊണ്ട് 7 ഭൂഖണ്ഡങ്ങളിലേക്കും യാത്ര ചെയ്ത് റെക്കോർഡിട്ട് ഇന്ത്യക്കാർ

ലോകം ചുറ്റിക്കാണണമെന്ന് സ്വപ്‌നം കണ്ടുനടക്കുന്ന ഒരുപാട് പേർ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതൊക്കെ ജീവിത്തിലെ ഭാഗ്യമല്ലേ...എന്നാൽ ലോകം ചുറ്റിക്കണ്ട് റെക്കോർഡ് ഇട്ട രണ്ട് ഇന്ത്യക്കാരുണ്ട്. വെറുതേ ചുറ്റിക്കണ്ടതല്ല. ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് ഇവർ 7 ഭൂഖണ്ഡങ്ങളിൽ പോയത്. വെറും 73 മണിക്കൂർ കൊണ്ടാണ് ഇവർ ഏഴ് ഭൂഖണ്ഡങ്ങളിലേക്കും ഏറ്റവും വേഗത്തിൽ യാത്ര ചെയ്തത്...

ഇനി ആരാണ് ഈ റെക്കോർഡ് ഇട്ടതെന്ന് അറിയാം. ഡോ അലി ഇറാനിയും ഡോ. സുജോയ് കുമാർ മിത്രയും ആണ് കുറഞ്ഞ സമയം കൊണ്ട് 7 ഭൂഖണ്ഡങ്ങളിൽ പോയത്...

GUINESS RECORDE 31131

ഏഴ് ഭൂഖണ്ഡങ്ങളിലേക്കും ഏറ്റവും വേഗത്തിൽ സഞ്ചരിക്കാനുള്ള സമയം 3 ദിവസം, 1 മണിക്കൂർ, 5 മിനിറ്റ്, 4 സെക്കൻഡ് ആണെന്നും ഓസ്‌ട്രേലിയയിലെ മെൽബണിൽ സുജോയ് കുമാർ മിത്രയും ഡോ. ​​അലി ഇറാനിയും ആണ് ഇത് നേടിയതെന്നും ​ഗിന്നസ് ബുക്ക് അതിന്റെ വെബ്‌സൈറ്റിൽ എഴുതി. 2022 ഡിസംബർ 7-ന് ഇക്കാര്യം അറിയിച്ചത്.

"ഇന്ന് ഞങ്ങൾ ഒരു റെക്കോർഡ് തകർക്കുന്നതിൽ വിജയിച്ചേക്കാം, എന്നാൽ നാളെ മറ്റൊരാൾ ഞങ്ങളുടെ റെക്കോർഡ് തകർക്കും, തങ്ങളുടെ റെക്കോർഡിനെക്കുറിച്ചു ഇരുവരും പറഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റും ഡോ. ​​അലി തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവച്ചു.

നാല് ദിവസത്തിനുള്ളിൽ ഡോ. ഇറാനിയും മിത്രയും ഏഴ് ഭൂഖണ്ഡങ്ങളും സന്ദർശിച്ചു-ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, ഓഷ്യാനിയ. ഇരുവരും ഡിസംബർ 4 ന് അന്റാർട്ടിക്കയിൽ വെച്ചാണ് യാത്ര തുടങ്ങുന്നത്, ഡിസംബർ 7 ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തി, അവിശ്വസനീയമായ ലോക റെക്കോർഡ് തകർത്തു.

എന്തായാലും ഇവരുടെ ഈ വിജയത്തിന് അഭിനന്ദത്തിന്റെ പ്രവാഹമാണു വന്നുകൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഇവരെ ആശംസിച്ച് എത്തിയിരിക്കുന്നത്. ഇന്ത്യക്കാരുടെ അഭിമാനമാണ്..ശക്തമായ ആ​ഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ അത് നടത്താം എന്ന് നിങ്ങൾ ഇന്ന് തെളിയിച്ചിരിക്കുന്നു. ഇനി ഈ റെക്കോർഡ് തകർക്കുന്നവർ എത്ര വേ​ഗത്തിലായിരിക്കും ലോകം സഞ്ചിരിച്ചു വരുക എന്നിങ്ങനെയാണ് കമന്റുകൾ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+