കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ്- ഉന്‍ ഉച്ചകോടിയില്‍ ഇന്ത്യൻ സന്നിധ്യം; കിമ്മിനെ സ്വീകരിച്ചത് ബാലകൃഷ്ണൻ, സുരക്ഷ ചുമതല ഷൺമുഖന്

  • By Desk
Google Oneindia Malayalam News

സിംഗപ്പൂർ: ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലോകം കാതോർത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ആഢംഭര ഹോട്ടലിലാണ് കൂടിക്കാഴ്ച. എവിടെ ചെന്നാലും ഇന്ത്യകാകരുണ്ട് എന്ന് കളി പറയുമെങ്കിലും ചില ചരിത്ര സംഭവങ്ങളിൽ അത് ഉണ്ടാവാറുണ്ട് എന്നത് വാസ്തവമാണ്.

ട്രംപി-ഉൻ കൂടിക്കാഴ്ച ചരിത്ര സംഭവമാണ്. ഈ ചരിത്ര സംഭവത്തിലും ഇന്ത്യക്കാരുണ്ട് പങ്കുണ്ട്. സിംഗപ്പുര്‍ ഉച്ചകോടിയില്‍ സൗകര്യമൊരുക്കുന്നതിലെ രണ്ട് പ്രധാന പങ്കാളികൾ ഇന്ത്യക്കാരാണ്. സിങ്കപ്പുര്‍ വിദേശകാര്യ മന്ത്രി ബാലകൃഷ്ണനും സിങ്കപ്പൂര്‍ ആഭ്യന്തര, നിയമ മന്ത്രി ഷണ്‍മുഖനുമാണ് സിങ്കപ്പുര്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ സാന്നിധ്യം അറിയിക്കുന്നത്. ഇരുവരും സിംഗപ്പുര്‍ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി പ്രതിനിധികളാണ്.

കിമ്മിനെ സ്വീകരിച്ചത് ബാലകൃഷ്ണൻ

കിമ്മിനെ സ്വീകരിച്ചത് ബാലകൃഷ്ണൻ

സിങ്കപ്പുരില്‍ കിമ്മിന്റെ എല്ലാ ചെലവുകളും സിങ്കപ്പുര്‍ ഗവണ്‍മെന്റാണ് വഹിക്കുന്നത്. 20 മില്യന്‍ സിങ്കപ്പുര്‍ ഡോളറാണ് സിങ്കപ്പുര്‍ ഗവണ്‍മെന്റ് ചെലവാക്കുന്നത്. ഞായറാഴ്ച സിംഗപ്പൂരിലെത്തിയ കിമ്മിനെ ചാനി വിമാനത്താവളത്തില്‍ നിന്ന് ബാലകൃഷ്ണനാണ് സ്വീകരിച്ചത്.

വൻ സുരക്ഷ

വൻ സുരക്ഷ

കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലതയാണ് ഷണ്‍മുഖന്‍ വഹിക്കുന്നത്. ഉച്ചകോടിയോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഷണ്‍മുഖന്‍ അറിയിച്ചു. കിം ജോങിനെ കാണാന്‍ നിരത്തുകളില്‍ വലിയ ജനക്കൂട്ടമാണ് കാത്തുനിന്നത്. 2011ല്‍ അധികാരമേറ്റതിന് ശേഷം ഉന്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നത് ഇതാദ്യയമാണ്. വലിയ സുരക്ഷയായിരുന്നു ഉന്നിന്റെ യാത്രക്ക് ഒരുക്കിയിരുന്നത്. വ്യോമപാതയില്‍ ചൈനീസ് സര്‍ക്കാറാണ് സുരക്ഷാകവചമൊരുക്കിയത്.

ട്രംപും എത്തി

ട്രംപും എത്തി

സിംഗപ്പൂര്‍ സമയം രാത്രി എട്ടരയോടെയാണ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. പായ ലേബര്‍ എയര്‍ബെയ്സില്‍ വിമാനമിറങ്ങിയ ട്രംപിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എന്നിവരും ട്രംപിനെ അനുഗമിക്കുന്നുണ്ട്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സെന്റോസ ദ്വീപ്

സെന്റോസ ദ്വീപ്

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ആറരക്ക് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചക്കായി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സുരക്ഷ ചുമതലയുള്ള ഇന്ത്യക്കാരൻ ഷൺമുഖൻ പറഞ്ഞു. 500 ഹെക്ടറോളമാണ് സെന്റോസയുടെ വിസ്തീര്‍ണം. വിനോദ സഞ്ചാരികൾ ഏറെ വരുന്ന ദ്വീപാണിത്. 17 ആഡംബര ഹോട്ടലുകള്‍, 2 ഗോള്‍ഫ് ക്ലബ്ബുകള്‍, മൂന്ന് കിലോമീറ്ററോളം വരുന്ന അത്യാകര്‍ഷക കടലോരം, മ്യൂസിയങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയവയെല്ലാാം സെന്റോസയിലുണ്ട്. സിംഗപ്പൂരിലെ അതിസമ്പന്നരുടെ താവളം കൂടിയാണിത്.

English summary
Two Indian-origin Ministers in Singapore, Vivian Balakrishnan and K. Shanmugam, are playing a key role in facilitating a hassle-free summit. Mr. Balakrishnan, Singapore’s Foreign Minister, made important visits to Washington, Pyongyang and Beijing in recent days to ensure that there would be no last-minute spoilers for the historic meeting hosted by the city-state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X