റഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
മോസ്‌കോ: റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സ്‌മോലെന്‍സ്‌ക് മെഡിക്കല്‍ അക്കാദമിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ആരുടെയും നില ഗുരുതരമല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

യൂണിവേഴ്‌സിറ്റിയുടെ നാലാം നിലയിലെ ഡോര്‍മിറ്ററിയിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്‌മോലെന്‍സ് മെഡിക്കല്‍ അക്കാദമിയിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു മരിച്ച രണ്ടുപേരും. വിദ്യാര്‍ത്ഥികളുടെ മൃതദേഹം മുംബൈ വഴി ചൊവ്വാഴ്ച നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications