കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ഈ പെണ്‍കുട്ടികള്‍ എങ്ങോട്ട് പോയി?

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രമുഖ സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി. സ്‌കൂളില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്തുള്ള കടയിലേയ്ക്ക് പോയ കുട്ടികളെയാണ് കാണാതായത്. ചെറിയ ക്ളാസുകളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥിനികളെയാണ് കാണാതായത്.

മക്കയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. സുരക്ഷ ക്യാമറയില്‍ കുട്ടികള്‍ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ട്. തൊട്ടടുത്ത പലചരക്ക് കടയിലേയ്ക്കാണ് കുട്ടികള്‍ പോയത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. മറാം അല്‍ നഷിരി, അസ്മ അല്‍ ഗാംദി എന്നീ വിദ്യാര്‍ഥിനികളെയാണ് കാണായാത്.

missing girl

പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പക്ഷേ കുട്ടികളെ ഇതുവരേയും കണ്ടെത്തിയില്ലെന്നാണ് വിവരം. സ്‌കൂളില്‍ നിന്നും മക്കളെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ ഇരുവരുടേയും പിതാക്കന്‍മാര്‍ സ്‌കൂളിന് പുറത്തുണ്ടായിരുന്നു.

Saudi Missing Girl

പക്ഷേ ഏറെ നേരം മക്കളെ കാത്തിരുന്നിട്ടും കാണാതായതോടെയാണ് ഇരുവരും അന്വേഷണം ആരംഭിച്ചത്.

English summary
2 schoolgirls vanish on way to shop in Saudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X