കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യമായ ബലാത്സംഗം, 30 പേരെ കൂട്ടിയിട്ട് കത്തിച്ചു; റോഹിങ്ക്യന്‍ ‌വംശഹത്യയില്‍ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലകളുമായി രണ്ട് പട്ടാളക്കാര്‍. മ്യോ വിന്‍ ടുണ്‍, ഴോ നയിംങ് ടൂണ്‍ എന്നീ മ്യാന്‍മര്‍ സൈനികരാണ് പട്ടാളത്തിന്‍റെ നേതൃത്വത്തില്‍ തന്നെ തന്ന നടന്നെ റോഹിങ്ക്യന്‍ വംശഹത്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തോടെ കൊലപ്പെടുത്തിയതും മൃതദേഹങ്ങളോടൊപ്പം ജീവനോടെയും ആളുകളെ കൂട്ടിയിട്ട് കത്തിച്ചതായും ഇവര്‍ വെളിപ്പെടുത്തുന്നു. പലപ്പോഴും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചു നീക്കിക്കൊണ്ടായിരുന്നു അക്രമം അരങ്ങേറിയത്തെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

കാണുന്നവരെയും കേള്‍ക്കുന്നവരെയും

കാണുന്നവരെയും കേള്‍ക്കുന്നവരെയും

ഭയന്ന് ഓടുന്ന സ്ത്രീകളെ ക്രൂര ബലാല്‍സംഘത്തിനിരയാക്കി. കുട്ടികള്‍ക്ക് പോലും ആക്രമണത്തില്‍ നിന്ന് രക്ഷയുണ്ടായില്ല. ''നീ കാണുന്നവരെയും കേള്‍ക്കുന്നവരെയുമെല്ലാം വെടിവെച്ചിടുക''. എന്നാണ് 2017 ല്‍ ആഗസ്തില്‍ തന്‍റെ സീനിയര്‍ ഓഫീസര്‍ പറഞ്ഞതെന്ന് മ്യോ വിന്‍ ടൂണ്‍ വെളിപ്പെടുത്തുന്നു.

അതുപോലെ അനുസരിച്ചു

അതുപോലെ അനുസരിച്ചു

മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശം അതു പോലെ തന്നെ താന്‍ അനുസരിച്ചെന്നും അദ്ദേഹം സമ്മതിക്കുന്നു. 30 റോഹിങ്ക്യന്‍ മുസ്ലിംങ്ങളെ കൂട്ടക്കൊല ചെയ്തതിന് ശേഷം കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെ ഭഗമാവേണ്ടി വന്നെന്നും മ്യോ വിന്‍ ടുണ്‍ വെളിപ്പെടുത്തുന്നു.

അക്ഷരം പ്രതി പാലിച്ചു

അക്ഷരം പ്രതി പാലിച്ചു

അതേസമയം തന്നെ സമീപ പട്ടണത്തിലുണ്ടായിരുന്നു ഴോ നയിങ് ടൂണിനും തന്‍റെ മേധാവിയില്‍ നിന്നും ഇതേ നിര്‍ദ്ദേശം ലഭിച്ചു. കാണുന്നവരെയെല്ലാം കൊല്ലുക, മുതിര്‍ന്നവരോ കുട്ടികളോ ആണെന്ന പരിഗണന പോലും വേണ്ടെന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ നിര്‍ദ്ദേശം. ടൂണിനും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരം ഈ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിച്ചു.

20 ലേറെ ഗ്രാമങ്ങള്‍

20 ലേറെ ഗ്രാമങ്ങള്‍

20 ലേറെ ഗ്രാമങ്ങള്‍ തങ്ങള്‍ തുടച്ചു നീക്കിയെന്ന് ടൂണിന്‍ വെളിപ്പെടുത്തുന്നു. മൃതദേഹങ്ങള്‍ കുഴിയില്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. റോഹിങ്ക്യന്‍ മുസ്‍ലിംകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്യുകയാണെന്ന് യു എന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഎന്നിന്‍റെ വാദങ്ങളെ മ്യാന്‍മര്‍ നേതാക്കളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

കൂടുതല്‍ പ്രതിരോധത്തില്‍

കൂടുതല്‍ പ്രതിരോധത്തില്‍

എന്നാല്‍ പട്ടാളക്കാരുടെ വെളിപ്പെടുത്തല്‍ കൂടെ പുറത്തു വന്നപ്പോള്‍ മ്യാന്‍മര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വെളിപ്പെടുത്തലിന് പിന്നാലെ രണ്ട് പട്ടാളക്കാരേയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥിതി ചെയ്യുന്ന ഹേഗിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിശോധിക്കും

പരിശോധിക്കും

കുറ്റ കൃത്യങ്ങളില്‍ ഇവരുടെ പങ്ക് എത്രത്തോളമാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിശോധിക്കും. ഈ നീക്കം റോഹിങ്ക്യകളുടെയും അവരുടെ നീതിക്കായി പോരാടുന്നതിന്‍റെയും നിര്‍ണായക നിമിഷമാണെന്ന് ഫോര്‍ട്ടിഫൈ റൈറ്റ്‌സിന്റെ ചീഫ് ഓഫീസര്‍ മാത്യൂ സ്മിത്ത് അഭിപ്രായപ്പെട്ടത്. മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയില്‍ ഇരയായവരുടെ നീതിക്കായി പോരാടുന്ന സംഘടനയാണ് ഫോര്‍ട്ടിഫൈ റൈറ്റ്സ്.

2017 ല്‍

2017 ല്‍


2017 ലാണ് മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്സിംങ്ങളുടെ വംശഹത്യ നടക്കുന്നത്. മ്യാന്മറിന്റെ റോഹിങ്ക്യക്കെതിരായ നീണ്ട ക്യാംപയിനിന്റെ ഭാഗമായിരുന്നു ഇത്. മാസങ്ങള്‍ക്കുള്ളില്‍ ഏഴ്ലക്ഷത്തിലധികം പേരാണ് അവരുടെ സ്വന്തം മണ്ണില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത്. മുതിര്‍ന്നവരുടെ തലയറുത്ത് പ്രദര്‍ശിപ്പിച്ചും യുവതികളെ പരസ്യമായി ബലാത്സംഗം ചെയ്തുമായിരുന്നു ക്രൂര കൃത്യമങ്ങള്‍ അരങ്ങേറിയത്.

ശിരോവസ്ത്രം

ശിരോവസ്ത്രം

അവരുടെ ശിരോവസ്ത്രം കൊണ്ട് കണ്ണുകെട്ടി ബലാല്‍സംഘം ചെയ്യുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവരും കണ്ടവരും പറയുന്നത്. ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെ നീണ്ട വംശഹത്യയില്‍ 6,700ഓളം റോഹിങ്ക്യകളെ കൊന്നുകളഞ്ഞെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 730 പേര്‍ കുട്ടികളായിരുന്നു.

പാലായനം

പാലായനം

കലാപത്തെ തുടര്‍ന്ന് ലക്ഷോപലക്ഷങ്ങളുടെ പാലായനാണ് മ്യാന്‍മറില്‍ നിന്ന് ഉണ്ടായത്. ഏകദേശം 10 ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിനടുത്ത് ക്യാമ്പുകളിലാണ് വസിക്കുന്നത്. വലിയൊരു വിഭാഗം റോഹിങ്ക്യന്‍ ജനത അതിര്‍ത്തി കടന്ന ഇന്ത്യയിലും എത്തിയിട്ടുണ്ട്.

 മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ് മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ്

English summary
2 soldiers' revelations about the Myanmar Rohingya genocide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X