മോഷ്ടിച്ച ഫോണില്‍ സെല്‍ഫിയെടുത്ത് കള്ളന്‍മാര്‍ ഉടമയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു
ഹൂസ്റ്റണ്‍: മണ്ടന്‍മാര്‍ എന്ന് പറഞ്ഞാല്‍ ദേ ഇതുപോലെ ഇരിയ്ക്കണം. അമേരിയ്ക്കയിലെ ഹൂസ്റ്റണില്‍ മോഷ്ടിച്ച ഐപാഡില്‍ സെല്‍ഫിയെടുത്ത് കള്ളന്‍മാര്‍ ഉടമയുടെ ഐ ക്ളൗഡ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. മോഷ്ടിച്ച പണവുമായി നില്‍ക്കുന്ന ഫോട്ടോയാണ് കള്ളന്മാര്‍ ഉടമയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ കള്ളന്‍മാരെ പിടിയ്ക്കാനുള്ള പൊലീസിന്റെ പണി കുറഞ്ഞു.
ഫോട്ടോ അപ്ലോഡ് ചെയ്താല്‍ പിടിയ്ക്കപ്പെടും എന്ന അറിവില്ലാതെയാണ് കള്ളന്‍മാര്‍ പടമിട്ടത്. ഡൊറെയിന്‍ വാക്കര്‍ ജെയിന്‍സ്, ഡിലന്‍ തോംസണ്‍ എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ജനവരി എട്ടിനാണ് ഇവര്‍ മോഷണം നടത്തിയത്.

ട്രക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം, ഐപാഡ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് കള്ളന്‍മാര്‍ മോഷ്ടിച്ചത്. ഇതിന് ശേഷമാണ് സെല്‍ഫിയെടുത്ത് പോസ്റ്റിയത്. എന്തായാലും കള്ളന്‍മാരുടെ സെല്‍ഫി പ്രചരിയ്ക്കാന്‍ തുടങ്ങിയതോടെ പൊലീസിന് പണി കുറഞ്ഞു. ബുധനാഴ്ചയോടെ കള്ളന്‍മാര്‍ വലയിലായി. തൊണ്ടി മുതല്‍ ഒളിപ്പിച്ചിരുന്നിടത്ത് നിന്നും പൊലീസ് കണ്ടെടുത്തു.












Click it and Unblock the Notifications