2 വയസ്സുകാരനോട് ആയ ചെയ്ത ക്രൂരത !!! കുറ്റം പിടിയ്ക്കപ്പെട്ടത് സിസിടിവി ദൃശ്യത്തിൽ നിന്ന്
കുഞ്ഞിന്റെ കയ്യിലും കഴുത്തിലുമാണ് പൊള്ളത്. അനുസരണക്കേട് കാണിച്ചപ്പോൾ ശിക്ഷിച്ചതാണെന്ന് ആയ സമ്മതിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ 2 വയസ്സുകാരന് പൊള്ളലേറ്റു. കുട്ടിയോ നോക്കാനായി വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ ആയയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ നിന്നാണ് കുഞ്ഞിനെ പൊള്ളലേറ്റതെങ്ങനെയെന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞത്.

ഓഫീസില്‍ നിന്ന് തിരിച്ചെത്തിയ അമ്മ കുഞ്ഞിന്‌റെ കഴുത്തിലും കയ്യിലും പൊള്ളലേറ്റതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ആയയായ നാസിഫോ നുക്‌സമാലോ ആണ് കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് മനസ്സിലായത്. ഉടന്‍ തന്നെ അമ്മ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ആയയെ അറസ്റ്റ് ചെയ്തു.

കുഞ്ഞ് അനുസരണക്കേട് കാണിച്ചത് കൊണ്ടാണ് പൊള്ളലേല്‍പ്പിച്ചതെന്ന് ആയ പൊലീസിനോട് സമ്മതിച്ചു. മുടി സ്ട്രയ്റ്റന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ദണ്ഡാണ് കുഞ്ഞിനെ പൊള്ളലേൽപ്പിക്കാനായി ഉപയോഗിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ആയക്കെതിരെ പൊലീസ് കേസെടുത്തു.
2വയസ്സുകാരന്‌റെ മുറിവ് ആഴത്തിലുള്ളതല്ല. കുട്ടിയ്ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications