തോക്ക് വിനയായി; രണ്ടുവയസ്സുകാരന്‍ വിവാഹ പാര്‍ട്ടിക്കിടെ പിതാവിനെ കൊന്നു, വീഡിയോ
ഡമാസ്‌കസ്: വിവാഹ പാര്‍ട്ടിക്കിടെ രണ്ടുവയസ്സുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു. പിതാവിന്റെ തോക്കു തന്നെയാണ് മരണത്തിന് കാരണമായത്. ഇയാളുടെ തോക്ക് അബദ്ധത്തില്‍ കുട്ടിയുടെ കൈയിലാവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, വിവാഹ പാര്‍ട്ടിക്കിടെ 38കാരന്‍ മകനെ അടുത്തിരുത്തി തോക്ക് മേലോട്ടു ചൂണ്ടി വെടിവച്ചു. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ തോക്ക് ടേബിളില്‍ വെക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടി കളിക്കാന്‍ വേണ്ടി തോക്കെടുത്ത് ഇയാള്‍ വച്ചതുപോലെ വെടിവയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.
കഴുത്തിന്റെ ഇടതു വശത്തായി വെടിയേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications