കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗം വളരുന്ന ജനസംഖ്യയുളള ഇരുപത് ലോകരാജ്യങ്ങള്‍ ഇവയാണ്.... ഗനിയ, ചാദ്, മാലി എന്നീ രാജ്യങ്ങള്‍ക്ക് ലോകജനസംഖ്യാ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക്.

  • By Desk
Google Oneindia Malayalam News

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ജനസംഖ്യാ വര്‍ധനവാണ്. വര്‍ദ്ധിച്ചു വരുന്ന ജനപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഐക്യരാഷ്ട്ര സഭ 1989 മുതല്‍ ലോക ജനസംഖ്യാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ജൂലൈ 11 നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജനസംഖ്യയുളള രാജ്യങ്ങളാണ് ഗനിയ, ചാദ്, മാലി എന്നിവ.

<br> ലോകജനസംഖ്യ ദിനം 2019: 2100 ഓടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും
ലോകജനസംഖ്യ ദിനം 2019: 2100 ഓടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും

ആദ്യത്തെ ലോകജനസംഖ്യ ദിനത്തില്‍ ഏതാണ്ട് 5.25 ബില്യണ്‍ ആയിരുന്നു ലോകജനസംഖ്യ. 2019 ലെത്തിയപ്പോഴേക്കും ഭൂമിയില്‍ ആകെ 7.7 ബില്യണ്‍ ആളുകളാണുളളത്. 2030 ആകുമ്പോഴേക്കും, 8.5 ബില്യണ്‍ ആകും ലോകജനസംഖ്യ എന്നാണ് പ്രതീക്ഷിക്കുന്ന കണക്ക്. 2100 ആകുമ്പോഴേക്കും ജനസംഖ്യ 11 ബില്യണ്‍ കടക്കുമെന്നും കരുതുന്നു. ആദ്യത്തെ ലോകജന സംഖ്യാദിനത്തില്‍ രേഖപ്പെടുത്തിയ ആകെ ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം ആളുകള്‍ 2100 ല്‍ ലോകത്തിലുണ്ടാകും എന്നര്‍ത്ഥം.

xwpd-1562

നിലവില്‍ ജനസംഖ്യ കൂടുതലുളള രാജ്യങ്ങള്‍ ചൈന, ഇന്ത്യ, യു. എസ് എന്നിവയാണ്. ഇൗ രാജ്യങ്ങള്‍ തന്നെയാവും ഈ സ്ഥാനം ഭാവിയിലും വഹിക്കുക. എങ്കിലും ഈ രാജ്യങ്ങളിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് വേഗതയേറിയതാവില്ല. എന്നാല്‍ മിക്ക രാജ്യങ്ങളുടെയും സ്ഥിതി ഇതല്ല. ജനസംഖ്യാ വളര്‍ച്ച നിരക്കിലെ വേഗത, നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഭൂമി, പ്രകൃതി വിഭവങ്ങള്‍ എന്നിവയെ ബാധിക്കുന്നു. ഇതിനുളള ഉദാഹരണമാണ് ബുറുണ്ടി, ചാദ് എന്നീ രാജ്യങ്ങളുടെ അവസ്ഥ.

കുടുംബാസൂത്രണമാണ് ജനസംഖ്യാപെരുപ്പം നിയന്ത്രിക്കാനായുളള പ്രധാന മാര്‍ഗ്ഗം. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പെ ഇതൊരു മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ടു. എന്നാല്‍ പ്രചാരണം നടത്താനുളള ചിലവ് വലുതാണ്. പ്രോഗ്രാമുകള്‍ക്ക് അനുവദിച്ചിരുന്ന ധനസഹായം ഇടക്ക് വെച്ച് വെട്ടിക്കുറക്കുകയും ചെയ്തു. ജനസംഖ്യാ പെരുപ്പം ജീവിത നിലവാരം കുറയ്ക്കുന്നു. സൗത്ത് സൂഡാനില്‍, ജനങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധം ആ പ്രദേശത്തെ എത്രത്തോളം മോശമായി ബാധിച്ചു എന്നതാണ് ജനപ്പെരുപ്പത്തിന്റെ ചൂണ്ടിക്കാട്ടാനാവുന്ന മോശം ഉദാഹരണം. മോശമാകുന്ന ആരോഗ്യരംഗം, പട്ടിണി തുടങ്ങിയവയും ജനസംഖ്യ വളര്‍ച്ചയുടെ ഫലമാണ്.

അതിവേഗം ജനസംഖ്യ വളരുന്ന രാജ്യങ്ങളെ തിരിച്ചറിയുന്നതിനായി പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ (പി. ആര്‍ ബി) ഡാറ്റാ ഷീറ്റ് തയ്യാറാക്കുന്നു. പരിസ്ഥിതി, ജനസംഖ്യയുടെ ആരോഗ്യ ഘടന എന്നിയയെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സംഘടനയാണ് പി ആര്‍ ബി. 2018 മുതല്‍ 2050 വരെ പ്രതീക്ഷിക്കുന്ന ജനസംഖ്യാ വര്‍ദ്ധന, ആയിരം പേരില്‍ എത്ര മരണം, ജനനം എന്നീ കണക്കുകള്‍., പ്രകൃതി ദത്ത ജനസംഖ്യാ വര്‍ദ്ധനവ് എന്നിവ പോപ്പുലേഷന്‍ ഡാറ്റാ ഷീറ്റില്‍ ഉള്‍ക്കൊള്ളിക്കും.

അതി വേഗത്തില്‍ വളരുന്ന ജനസംഖ്യയുളള 20 രാജ്യങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്-

1. നൈജര്‍- 2018-30 ഓടെ 53.2% ജനസംഖ്യാ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

2018 ലെ ജനസംഖ്യ- 22.2 മില്യണ്‍.

2030 ല്‍ പ്രതീക്ഷിക്കുന്നത്- 34.0 മില്യണ്‍

10 വര്‍ഷത്തിനുളളിലെ ജനസംഖ്യാ വ്യതിയാനം -46.4%

ഉയര്‍ന്ന ജനന നിരക്ക്, ആയുര്‍ദൈര്‍ഘ്യം, എന്നിവയാണ് ജനസംഖ്യാ വളര്‍ച്ചക്ക് കാരണം.

2.സാവോ ടോമെ ആന്റ് പ്രിന്‍സിപ്പ്- 2018-30 ഓടെ 50.0% ജനസംഖ്യാ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

2018 ലെ ജനസംഖ്യ- 0.2 മില്യണ്‍.

2030 ല്‍ പ്രതീക്ഷിക്കുന്നത്- 0.3 മില്യണ്‍

10 വര്‍ഷത്തിനുളളിലെ ജനസംഖ്യാ വ്യതിയാനം -25.3%

വളരെ ചെറിയ ദ്വീപ് രാഷ്ട്രമാണ് ഇത്. ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണ് ഈ ആഫ്രിക്കന്‍ രാജ്യം. ഒരു ചതുരശ്രമീറ്ററില്‍ 190 ആളുകള്‍ എന്നതാണ് കണക്ക്. എന്നാല്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വെച്ച് ജനസംഖ്യകുറഞ്ഞ രാജ്യം കൂടിയാണ് . എന്നാല്‍ ജന സാന്ദ്രതയാണ് പ്രശ്‌നം.

3. അംഗോള - പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് രാജ്യം. രണ്ട് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധം കാരണം രാജ്യം തകര്‍ന്നു. അംഗോളയിലെ ഉയര്‍ന്ന ജനസംഖ്യ ഉല്‍പ്പാദന നിരക്ക് ദക്ഷിണാഫിക്കന്‍ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയെ 170% ഉയര്‍ത്താന്‍ കാരണമാകുന്നു. 2050 ഓടെ ഈ നിരക്ക് പ്രതീക്ഷിക്കുന്ന

ു.

2018-2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ വളര്‍ച്ച-49.3%

2018 ലെ ജനസംഖ്യ- 30.4 മില്യണ്‍.

2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ- 45.4 മില്യണ്‍.

10 വര്‍ഷത്തിനുളളിലെ(2007-2017) ജനസംഖ്യാക്കണക്കിലെ മാറ്റം-41.8%

4. ഡെമോക്രറ്റിക്ക് റിപ്പബ്ലിക്ക് ഓഫ്് കോഗോ- 2018-2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ വളര്‍ച്ച-47.4%

2018 ലെ ജനസംഖ്യ- 83.3 മില്യണ്‍.

2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ- 124.3 മില്യണ്‍.

10 വര്‍ഷത്തിനുളളിലെ(2007-2017) ജനസംഖ്യാക്കണക്കിലെ മാറ്റം-39.2%

കോളറ, എബോള തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ ദുരിതത്തിലാണ് രാജ്യം. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം.

5. ഇക്വറ്റോറിയല്‍ ഗനിയ- 2018-2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ വളര്‍ച്ച-46.2%

2018 ലെ ജനസംഖ്യ- 1.3 മില്യണ്‍.

2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ- 1.9 മില്യണ്‍.

10 വര്‍ഷത്തിനുളളിലെ(2007-2017) ജനസംഖ്യാക്കണക്കിലെ മാറ്റം-52.9 %

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് സാന്ുത്തികമായി മെച്ചപ്പെട്ട സാഹചര്യമാണ് ഇവിടുളളത്. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവ് വളരെ അധികമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ 53% വര്‍ദ്ധനവാണ്‌രേഖപ്പെടുത്തിയത്.

6.ബുറുണ്ടി- 2018- 2030 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യാ വളര്‍ച്ച തോത് 45.8% ആണ്. സാമ്പത്തിക സ്ഥിതി വളരെ മോശമായ രാജ്യം കൂടിയാണിത്. ജനസാന്ദ്രത വളരെ കൂടുതലാണ്.

7. സാംബിയ- 2018-20 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യാ വളര്‍ച്ച തോത് 45.8% .

8. സിറിയന്‍ അറബ് റിപ്പബ്ലിക്ക്- 45.4% എന്ന നിരക്കിലാണ് 2018-30 ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യാ വളര്‍ച്ചാ തോത്. ആഭ്യന്തര യുദ്ധം കാരണം ജനസംഖ്യയില്‍ വലിയ കുറവു വന്നു. എങ്കിലും 2050 ഓടെ ജനസംഖ്യ ഇരട്ടിയായി 34 ദശലക്ഷമായി ഉയരുമെന്ന് കരുതുന്നു.

9. ചാദ്- 1960 നും 2018 നും ഇടയില്‍ ജനസംഖ്യ 3 ദശലക്ഷത്തില്‍ നിന്നും 15.4 ദശലക്ഷമായി ഉയര്‍ന്നു. നേരത്തെ ആയുര്‍ദൈര്‍ഘ്യം വളരെക്കുറവായിരുന്നു.ഇപ്പോള്‍ കുറച്ചു മെച്ചപ്പെട്ട അവസ്ഥയിലാണ്. എങ്കിലും ആയുര്‍ദൈര്‍ഘ്യം ആഗോള ശരാശരിയെക്കാള്‍ കുറവാണ്. എന്നാല്‍ ജനസംഖ്യാ വളര്‍ച്ചയുടെ കാര്യത്തില്‍ രാജ്യം മുന്നിലാണ്. ഉല്‍പ്പാദനനിരക്കിലുളള വളര്‍ച്ചയാണ് കാരണം.

10.-ബുര്‍ക്കിന ഫാസോ- 2018-30 ഓടെ 42.4% വളര്‍ച്ച ജനസംഖ്യയില്‍പ്രതീക്ഷിക്കുന്നു. ജനനനിരക്കിലെ വളര്‍ച്ചയാണ് കാരണം.

11.- മാലി- 2018-30 ല്‍ 41.8% ജനസംഖ്യാ വളര്‍ച്ച പ്രതീക്ഷിക്കുന്നു. ജനനനിരക്കിലെ വര്‍ദ്ധനയാണ് ജനപ്പെരുപ്പത്തിനു കാരണം. അംഗോള, ചാദ്,മാലി എന്നീ രാജ്യങ്ങള്‍ തമ്മിലുളള ജനസംഖ്യാ പെരുപ്പ ബന്ധത്തില്‍ രണ്ടാമത്തെ വലിയ ജനനനിരക്ക് മാലിയെടേതാണ്.

ടാന്‍സാനിയ,സോമാലിയ, ഗാംബിയ, ഉഗാണ്ട, മൊസാംബിക്ക്, ഗാബണ്‍, സൗത്ത് സൂഡാന്‍, കോമോറസ്, ഗനിയ, എന്നിങ്ങനെ പോകുന്നു ജനസംഖ്യാ വളര്‍ച്ചയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക. യഥാക്രമം 12 മുതല്‍ 20 സ്ഥാനങ്ങള്‍ വഹിക്കുന്ന രാജ്യങ്ങളാണിവ.

English summary
20 World countires with growing population
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X