കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ ഒന്നര വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 20,000ത്തിലേറെ പേര്‍

  • By Desk
Google Oneindia Malayalam News

മനില: 2016ല്‍ നിലവിലെ പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത് അധികാരമേറ്റതിനു ശേഷം മയക്കുമരുന്ന് മാഫിയക്കെതിരായ നടപടികളുടെ ഭാഗമായി 20,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ സെനറ്ററായ അന്റോണിയോ ട്രില്ലാനെസാണ് സെനറ്റിനു മുമ്പാകെ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2016 ജൂലൈ ഒന്നു മുതല്‍ 2017 നവംബര്‍ 27 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചതിന് 3967 പേരെ പോലിസ് വധിച്ചതായി ഭരണകൂടം തന്നെ വ്യക്തമാക്കിയതാണെന്നും സെനറ്റര്‍ കുറ്റപ്പെടുത്തി. ഈ കാലയളവിലണ്ടായ 16,355 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതേകാലയളവില്‍ 118,287 പേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1,308,078 പേര്‍ അധികൃതര്‍ക്കു മുമ്പാകെ കുറ്റമേറ്റുപറഞ്ഞു കീഴടങ്ങി.

'നിയമവിരുദ്ധ മയക്കുമരുന്നുകള്‍ക്കിതെരായ പോരാട്ടം- ശരിയായ കണക്കുകള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖകളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായിട്ടാണ് കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ അവതരിപ്പിച്ചിരുന്നത്. 'ദുതെര്‍ത്തിന്റെ വൃത്തികെട്ട തമാശകളില്‍ രാജ്യം ചിരിക്കുമ്പോള്‍, 20000ത്തിലേറെ പൗരന്‍മാര്‍ കൊല്ലപ്പെടുകയായിരുന്നു'വെന്ന് സെനറ്റര്‍ കുറ്റപ്പെടുത്തി. തനിക്കിഷ്ടമില്ലാത്തവരെ കൊല്ലുന്നത് വലിയ നേട്ടമായാണ് പ്രസിഡന്റ് കാണുന്നതെന്നും ട്രില്ലാനെസ് പറഞ്ഞു. വിചാരണയോ കോടതിയോ ഇല്ലാതെ പോലിസ് തന്നെ വധശിക്ഷ തീരുമാനിക്കുകയാണെന്നും ഇവ ഭരണകൂട കൊലപാതകങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

philippines

എന്നാല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അത് പൂര്‍ത്തിയാവുന്നതിന് മുമ്പ് അതേക്കുറിച്ച് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നുമായിരുന്നു സര്‍ക്കാര്‍ അനുകൂല സെനററ്റര്‍ മാനി പാക്വിയോയുടെ മറുപടി. മയക്കുമരുത്ത് കടത്തിനെതിരായ നടപടിയുടെ പേരില്‍ നിരായുധരായ കുട്ടികളടക്കം നിരവധി പേരെ പോലിസ് വധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള തന്റെ മകനെ പ്രസിഡന്റ് വഴിവിട്ട് സംരക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്</a><a class=ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!യുഎഇയിലുള്ളവര്‍ക്ക് വിസ മാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല" title="കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!യുഎഇയിലുള്ളവര്‍ക്ക് വിസ മാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല" />കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!യുഎഇയിലുള്ളവര്‍ക്ക് വിസ മാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

English summary
An opposition senator in the Philippines said the death toll in the government's war on drugs has now surpassed 20,000 since President Rodrigo Duterte came to office in 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X