കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ക്രയോ ഇലക്‌ട്രോണ്‍ മൈക്രോ സ്‌കോപ്പിയുടെ വികസനത്തിന്

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ജാക്വസ് ദുബോചെറ്റ്, അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോചിം ഫ്രാങ്ക് റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സന്‍

  • By Gowthamy
Google Oneindia Malayalam News

സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ജാക്വസ് ദുബോചെറ്റ്, അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോചിം ഫ്രാങ്ക് റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സന്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്രയോ ഇലക്ട്രോണ്‍ മൈക്രോ സ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌കാരം. ബയോമോളിക്യൂള്‍ ഇമാജിങ് ലഘൂകരിക്കുന്നതാണ് ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി.

ഇത് ബയോകെമിസ്ട്രിയെ പുതിയ തലത്തിലെത്തിച്ചതായി റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഒമ്പത് മില്യണ്‍ സ്വീഡിഷ് ക്രൗണ്‍(1.1 മില്യണ്‍ ഡോളര്‍) ആണ് പുരസ്‌കാര തുക. ഈ വഷത്തെ പുരസ്‌കാര പട്ടികയില്‍ മൂന്നാമത്തെ പുരസ്‌കാരമാണ് രസതന്ത്രത്തിന്റേത്.

nobel-prize5

വൈദ്യ ശാസ്ത്രം, ഊര്‍ജ തന്ത്രം എന്നിവയ്ക്കുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

English summary
2017 chemistry nobel three share prize for developing cryo electron microscopy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X