കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാവസാനം ജൂണ്‍ 21 ന്? നാം ജീവിക്കുന്നത് ശരിക്കും 2012 ഡിസംബര്‍ മാസത്തിലോ? ഇതാണ് കഥ...

  • By Desk
Google Oneindia Malayalam News

ലോകാവസാനത്തെ കുറിച്ച് ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട്. ഓരോ കാലത്തും ലോകാവസാനം പ്രവചിക്കപ്പെട്ടിട്ടും ഉണ്ട്. എന്നാല്‍ അന്നൊന്നും ലോകം അവസാനിച്ചിട്ടില്ല എന്ന് മാത്രമല്ല, ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

Recommended Video

cmsvideo
നാം ജീവിക്കുന്നത് ശരിക്കും 2012 ഡിസംബര്‍ മാസത്തിലോ?

ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്?ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്?

ഇപ്പോള്‍ ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകഴിഞ്ഞിരിക്കുകയാണ്. എങ്ങും ഭയമാണ്... മനുഷ്യന്‍ അവന്റെ പല ശീലങ്ങളും ഉപേക്ഷിച്ച് കഴിഞ്ഞിരിക്കുന്നു. ഏറ്റവും സുരക്ഷിതര്‍ എന്ന് കരുതിയിരുന്ന അമേരിക്കക്കാരും യൂറോപ്പുകാരും എല്ലാം ഇപ്പോള്‍ കൊടിയ ഭയത്തിലാണ്.

ഇത് ശരിക്കും ലോകാവസാനം ആണോ എന്നാണ് ചിലരുടെ സംശയം. മായന്‍ കലണ്ടര്‍ പ്രകാരമുള്ള ശരിയായ ലോകാവസാനം അടുത്തുകഴിഞ്ഞു എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇതില്‍ കണക്കിലെ കളികള്‍ വരെയുണ്ട്. നാം ശരിക്കും ജീവിക്കുന്നത് 2020 ല്‍ ആണോ അതോ 2012 ല്‍ ആണോ?

മായന്‍ കലണ്ടര്‍

മായന്‍ കലണ്ടര്‍

യേശു ക്രിസ്തുവിന് രണ്ടായിരം വര്‍ഷം മുമ്പ് നിലനിന്നിരുന്ന സംസ്‌കാരം ആണ് മായന്‍ സംസ്‌കാരം. ഇവരുടെ കലണ്ടര്‍ ആണ് മായന്‍ കലണ്ടര്‍ എന്ന് അറിയപ്പെടുന്നത്. അതിപുരാതനമായ മായന്‍ സംസ്‌കാരം വലിയ സാംസ്‌കാരിക, സാമൂഹിക, ശാസ്ത്രീയ മുന്നേറ്റങ്ങള്‍ സ്വന്തമാക്കിയിരുന്നു എന്നാണ് കരുതുന്നത്.

മായന്‍ ലോകാവസാനം

മായന്‍ ലോകാവസാനം

മായന്‍ കലണ്ടര്‍ പ്രകാരം ഉള്ള ലോകാവസാനം 2012 ഡിസംബര്‍ 21 ന് ആയിരുന്നു സംഭവിക്കേണ്ടിയിരുന്നത്. ഒരു ബക്തൂണ്‍ ആയ 14,400 ദിവസം അവസാനിച്ചത് അന്നായിരുന്നു. അന്നും ലോകമെങ്ങും ലോകാവസാനം എന്ന ഭീതി പ്രചരിച്ചിരുന്നു. പക്ഷേ, ലോകം അവസാനിച്ചില്ലെന്ന് മാത്രമല്ല, ഏറെ മുന്നോട്ട് പോവുകയും ചെയ്തു.

2020 ജൂണ്‍ 21?

2020 ജൂണ്‍ 21?

ഇപ്പോള്‍ ആളുകള്‍ പറയുന്നത് ജൂണ്‍ 21 ന് ലോകം അവസാനിക്കും എന്നാണ്. കൊറോണ വൈറസ് വ്യാപനം ആയിരിക്കാം ഇപ്പോള്‍ ഇത്തരം ഒരു വിചാരത്തിന്റെ കാരണം. എന്തായാലും ഇതിനും കൂട്ടുപിടിക്കുന്നത് പഴയ മായന്‍ കലണ്ടര്‍ തന്നെയാണ് എന്നതാണ് രസകരമായ കാര്യം. അത് പ്രകാരം 2020 ജൂണ്‍ 21 ന് ആണത്രെ ഒരു ബക്തൂണ്‍ പൂര്‍ത്തിയാകുന്നത്.

നാം ജീവിക്കുന്നത് 2020 ലോ അതോ 2012 ലോ?

നാം ജീവിക്കുന്നത് 2020 ലോ അതോ 2012 ലോ?

ജൂലിയന്‍ കലണ്ടര്‍ പ്രകാരം നാം ഇപ്പോള്‍ ജീവിക്കുന്നത് 2020 ജൂണ്‍ മാസത്തില്‍ അല്ലത്രെ! ജൂലിയന്‍ കലണ്ടര്‍ പ്രകാരം സാങ്കേതികമായി നമ്മളിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത് 2012 ഡിസംബര്‍ മാസത്തില്‍ ആണ് എന്നാണ് കഥ! ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയപ്പോള്‍ പ്രതിവര്‍ഷം നഷ്ടപ്പെട്ടത് 11 ദിവസങ്ങള്‍ ആണെന്നാണ് പറയുന്നത്. എങ്ങനെയൊക്കെയോ ഈ ദിവസങ്ങള്‍ കൂട്ടിക്കിഴിച്ചാല്‍ 8 വര്‍ഷം വരുമെന്നാണ് ചിലര്‍ പറയുന്നത്.

ചര്‍ച്ചയോട് ചര്‍ച്ച

ചര്‍ച്ചയോട് ചര്‍ച്ച

2012 ഡിസംബര്‍ മാസത്തില്‍ ലോകമെങ്ങും വലിയ ചര്‍ച്ചയായിരുന്നു. അന്ന് ലോകം അവസാനിക്കും എന്ന് ഒരു വിഭാഗം ആളുകള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അത്തരം അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ഒരു മാറ്റവും ഇല്ല. ജൂണ്‍ 21 ന് ലോകാവസാനം സംഭവിക്കും എന്ന് കരുതുന്നവര്‍ നമുക്ക് ചുറ്റും പോലും ഉണ്ട് എന്നതാണ് വാസ്തവം.

എങ്ങനെ അവസാനിക്കും?

എങ്ങനെ അവസാനിക്കും?

ലോകം അവസാനിക്കും എന്ന് വെറുതേ അങ്ങ് പറഞ്ഞാല്‍ മതിയാവില്ലല്ലോ... അത് എങ്ങനെ സംഭവിക്കും എന്ന് കൂടി പറയണ്ടേ? ജൂണ്‍ 21 ന് വലിയൊരു സൂര്യഗ്രഹണം ഉണ്ടാകും അതോടെ ലോകം മുഴുവന്‍ ഇരുട്ടിലാകും എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. കൊറോണവൈറസ് ബാധയില്‍ ലോകം അവസാനിക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഒരു വലിയ ഉല്‍ക്കാപതനം ഉണ്ടാകുമെന്നും വലിയ പ്രകൃതിക്ഷോഭം ഉണ്ടാകും എന്നും വിശ്വസിക്കുന്ന ആളുകളുണ്ട്.

 ശാസ്ത്രത്തിന് ഭയമില്ല

ശാസ്ത്രത്തിന് ഭയമില്ല

എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളോ അന്ധവിശ്വാസങ്ങളോ ഒന്നും ശാസ്ത്രം മുഖവിലയ്ക്ക് എടുക്കുന്നേ ഇല്ല. ഏതൊരു ദിവസവും എന്നത് പോലെ തന്നെ ജൂണ്‍ 21 ഉം കടന്നുപോകും എന്നാണ് ശാസ്ത്രലോകം ഉറപ്പിച്ച് പറയുന്നത്. ഉല്‍ക്കാ പതനമോ അന്ത്യമില്ലാത്ത സൂര്യഗ്രഹണമോ ജണ്‍ 21 ന് ഉണ്ടാകില്ലെന്ന് ശാസ്ത്രലോകത്തിന് ഉറപ്പുണ്ട്. കൊറോണവൈറസ് ബാധിച്ച് ഒറ്റ ദിവസം കൊണ്ട് ലോകം അവസാനിക്കില്ലെന്നും ഉറപ്പാണ്. എന്തെങ്കിലും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമോ എന്ന കാര്യത്തില്‍ മാത്രമേ ഉറപ്പ് പറയാന്‍ പറ്റാത്തതായുള്ളു.

ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍

ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍

ലോകാവസാനം സംബന്ധിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ അടുത്ത കാലത്തൊന്നും അവസാനിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഓരോ കാലഘട്ടത്തിലും അതിനനുസരിച്ച സിദ്ധാന്തങ്ങള്‍ ചിലര്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. മായന്‍ കലണ്ടറും നോത്രദാമസിന്റെ പ്രവചനങ്ങളും എല്ലാം പിന്നേയും പിന്നേയും ഉദ്ധരിക്കപ്പെട്ടുകൊണ്ടേയിരിക്കും.

English summary
2020 June, 21 will be the end of the world? Discussions according to Mayan Calendar, science rejects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X