2021 ലോക സുന്ദരിപട്ടം പോളണ്ടിന്റെ കരോലിന ബിലാവ്സ്കയ്ക്ക്; ആരാണ് കരോലിന, അറിയാം
പോളണ്ടിന്റെ കരോലിന ബിലാവ്സ്ക 2021 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്എ, ഇന്തോനേഷ്യ, മെക്സിക്കോ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, കോട്ട് ഡി ഐവയര്‍ എന്നീ രാജ്യങ്ങളിലെ സുന്ദരികളെ തോല്‍പ്പിച്ചാണ് അവര്‍ കിരീടം ചൂടിയത്. മിസ് വേള്‍ഡ് 2019 ജമൈക്കയുടെ ടോണി-ആന്‍ സിംഗ് തന്റെ പിന്‍ഗാമിയെ ഫൈനലില്‍ കിരീടമണിയിച്ചു. യുഎസിലെ ശ്രീ സൈനിയും കോട്ട് ഡി ഐവറിലെ ഒലിവിയ യാസെയും യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്സ് അപ്പായി.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിസ് വേള്‍ഡ് ഫൈനല്‍ ആഗോളതലത്തില്‍ 100-ലധികം രാജ്യങ്ങളിലാണ് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബറിലെ ഫൈനല്‍ മാറ്റിവയ്ക്കേണ്ടിവന്നതിന് ശേഷം 40 സെമി ഫൈനലിസ്റ്റുകള്‍ പ്യൂര്‍ട്ടോ റിക്കോയില്‍ തിരിച്ചെത്തുകയായിരുന്നു.

മിസ് വേള്‍ഡിന്റെ വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, നിലവില്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള കരോലിന പിഎച്ച്ഡി എടുക്കാന്‍ ആഗ്രഹിക്കുന്നു. നിലവില്‍, ഒരു മോഡലായി ജോലി ചെയ്യുന്ന അവര്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആകാന്‍ ആഗ്രഹിക്കുന്നുമുണ്ട്. കരോലിന ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം അഭിനിവേശമുള്ളവളാണെന്ന് വെബ്സൈറ്റ് പരാമര്‍ശിക്കുന്നു.
കരോലിന ബിലാവ്സ്ക 2021ലെ ലോകസുന്ദരി കിരീടം ചൂടിയതിന് ശേഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. നീന്തലും സ്കൂബാ ഡൈവിംഗും ടെന്നീസും ബാഡ്മിന്റണും കളിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് കരോലിന പറയുന്നു.
സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്പര്യപ്പെടുന്ന കരോലിന എല്ലാ ഞായറാഴ്ചയും ലോഡ്സില്‍ ആവശ്യമുള്ള 300 പേര്‍ക്ക് ചൂടുള്ള ഭക്ഷണം, ഭക്ഷണ പാക്കേജുകള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍, മാസ്കുകള്‍, നിയമോപദേശം, പ്രൊഫഷണല്‍ വൈദ്യസഹായം എന്നിവ നല്കുന്നു. കരോലിന ബിലാവ്സ്കയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 40.9 കെ ഫോളോവേഴ്സുമുണ്ട്. ഇന്‍സ്റ്റാഗ്രാം ബയോ യാത്ര ഇഷ്ടപ്പെടുന്ന ഒരാളായി വിശേഷിപ്പിക്കുന്നു. വിവിധ ഫോട്ടോഷൂട്ടും താരം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications