ചൈനയിലെ പവര്‍പ്ലാന്റില്‍ സ്‌ഫോടനം; 21 പേര്‍ മരിച്ചു
ബീജിങ്:ചൈനയിലെ ഹുബേ പ്രവിശ്യയിലെ പവര്‍പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. പരിക്കേററവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാനിടയുണ്ട്.
മര്‍ദ്ദമേറിയതു കാരണം വാതകപ്പൈപ്പ് പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വര്‍ഷം ആദ്യം ഈസ്റ്റേണ്‍ ചൈനയിലെ ഫാക്ടറിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നതു കാരണം 130 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇത്തരം അപകടങ്ങള്‍ ചൈനയില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഫലപ്രദമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.












Click it and Unblock the Notifications